ദുബായ് : യുഎഇ യിൽ ബലി പെരുന്നാൾ ജൂലൈ 9 ന് ആകാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഇസ്ലാമിക മാസമായ ദുൽഹജ് ഇ മാസം 30 നാണ് ആരംഭിക്കുക. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കനുസരിച്ച്, ദുൽഹജ് 10 ന് ആഘോഷിക്കുന്ന ബലി പെരുന്നാൾ ജൂലൈ 9 ന് ആയിരിക്കും.
ഇസ്ലാം മതവിശ്വാസികൾ അറഫാദിനം ദുൽ അൽ ഹജ് 9 നാണ് ആചരിക്കുന്നത്. ബലി പെരുന്നാളിന് യുഎഇയിൽ 4 ദിവസമാണ് അവധി ലഭിക്കുക. ഇത് ജൂലൈ 8 മുതൽ 11 വരെ ആകാനാണ് സാധ്യത.
Comments