യുഎഇ: നാലാമത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇയിലെത്തും . ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം യുഎഇയിലെത്തുന്ന അദ്ദേഹം പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ നേരിട്ട് അനുശോചനം അറിയിക്കും. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്. ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്.
ഇന്ത്യ യു.എ.ഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ മാസം 28 നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാകും നരേന്ദ്രമോദി അബുദാബിയിൽ വിമാനമിറങ്ങുക . യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും.
അതോടൊപ്പം പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.സ്വതന്ത്ര വ്യാപാര കരാറിൽ ഈ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സംബന്ധിച്ചും പ്രഖ്യാപനം സന്ദർശനവേളയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്.അന്ന് ഓർഡർ ഓഫ് സയ്യിദ് പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. യുഎഇയിലെ ഏറ്റവും ഉയർന്ന അവാർഡായിരുന്നു ഇത്. 2015ലും 2018ലും പ്രധാനമന്ത്രി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു.
Comments