കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൺഫ്യൂഷനടിപ്പിക്കുന്ന ''തൊള്ളായിരവും ഒമ്പതിനായിരവും''
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൺഫ്യൂഷനടിപ്പിക്കുന്ന ”തൊള്ളായിരവും ഒമ്പതിനായിരവും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 01:07 pm IST
Facebook
Twitter
WhatsAppTelegram

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കെ നാമെല്ലാവരും വായിക്കാൻ പ്രയാസപ്പെടുന്ന ചില സംഖ്യകളുണ്ട്. തൊള്ളായിരത്തിനും (900) ആയിരത്തിനും ഇടയിലുള്ള സംഖ്യകളും ഒമ്പതിനായിരത്തിനും (9,000) പതിനായിരത്തിനും ഇടയിലുള്ള സംഖ്യകളുമാണ് ഇത്തരത്തിൽ വായനക്കാരെ കുഴപ്പിക്കുന്നത്. എത്ര തന്നെ പഠിച്ചാലും പിന്നെയും പിന്നെയും കുഴപ്പിക്കുന്നവനാണ് ഈ അക്കം

കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്നവർ, എന്തിനേറെ ഒട്ടുമിക്ക അദ്ധ്യാപകർ പോലും നേരിടുന്ന പ്രശ്‌നമാണിത്. ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്ന അവതാരകർ പലപ്പോഴും ഒമ്പത് വെച്ച് തുടങ്ങുന്ന നാലക്ക സംഖ്യകളെ ‘തൊള്ളായിരത്തി’ എന്ന് വായിച്ച് നിരവധി തവണ തെറ്റിക്കുന്നത് നാം ലൈവായി കണ്ടിട്ടുണ്ട്. അതുപോലെ വിശിഷ്ട സ്ഥാനങ്ങളിലും മന്ത്രി പദങ്ങളിലും ഇരിക്കുന്നവർ പോലും ഇത്തരത്തിൽ അബദ്ധം പറയാറുണ്ട്.

എന്തുകൊണ്ടാണ് ‘ഒമ്പതിനായിരത്തിനെ’ പലപ്പോഴും ‘തൊള്ളായിരമെന്ന്’ തെറ്റിപ്പറയാൻ കാരണമെന്ന് നോക്കാം..

നൂറ് കഴിഞ്ഞാലുള്ള മൂന്നക്ക സംഖ്യകളെ നൂറ്റി, ഇരുന്നൂറ്റി, മുന്നൂറ്റി എന്നിങ്ങനെയാണ് പറയുക. എണ്ണൂറ്റി വരെ ഇത് തെറ്റാതെ വായിക്കാൻ എളുപ്പമാണുതാനും. 899-ന് ശേഷം വരുന്ന 900 (തൊള്ളായിരം) എന്ന സംഖ്യ എത്തുന്നതോടെയാണ് കൺഫ്യൂഷന് തുടക്കമിടുന്നത്. കാരണം ഒന്ന് മുതൽ എട്ട് വരെയുള്ള സംഖ്യകളെ വായിക്കുമ്പോൾ അതിൽ രണ്ട് അക്ഷരങ്ങൾ മാത്രമാണുള്ളത്. എന്നാൽ എട്ട് കഴിഞ്ഞ് ഒമ്പത് വരുമ്പോൾ അത് വായിക്കാൻ മൂന്ന് അക്ഷരങ്ങൾ ഉപയോഗിക്കുന്നു. ഇതുകൊണ്ടാണ്, എണ്ണൂറ്റിതൊണ്ണൂറ്റിഒമ്പത് (899) വരെ ആശയക്കുഴപ്പില്ലാതെ വായിക്കാൻ സാധിക്കുന്നതും അതുകഴിഞ്ഞുള്ള സംഖ്യകൾ വായിക്കുമ്പോൾ ഒന്ന് ചിന്തിക്കേണ്ടി വരുന്നതും.

ഇനി അതിൽ കൂടുതൽ കൺഫ്യൂഷനടിപ്പിക്കുന്ന അക്കമാണ് ഒമ്പതിൽ തുടങ്ങുന്ന നാലക്ക സംഖ്യകൾ. അതായത് 8,999 (എണ്ണായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്) കഴിഞ്ഞാൽ അടുത്തതായി വരുന്ന സംഖ്യ മുതൽ പതിനായിരം എത്തുന്നതുവരെയുള്ള സംഖ്യകൾ മിക്കവരെയും പ്രതിസന്ധിയിലാക്കാറുണ്ട്. ആയിരത്തിന് ശേഷം വരുന്ന സംഖ്യകളെ ആയിരത്തി, രണ്ടായിരത്തി, മൂവായിരത്തി, നാലായിരത്തി.. എന്നിങ്ങനെയാണ് വായിക്കുക. എണ്ണായിരത്തി വരെ ഇത്തരത്തിൽ വായിക്കാൻ പ്രയാസമുണ്ടാകാറില്ല. എന്നാൽ എട്ട് കഴിഞ്ഞാൽ വരുന്ന മൂന്ന് അക്ഷരങ്ങളുള്ള ഒമ്പത് എന്ന സംഖ്യ അവിടെയും പുലിവാല് പിടിപ്പിക്കുകയാണ്. എണ്ണായിരത്തി കഴിഞ്ഞാൽ പിന്നെ വരുന്നത് ‘ഒമ്പതിനായിരത്തി’ എന്നാണ്. പക്ഷേ ‘എണ്ണായിരത്തി’ എന്ന് പറയുന്നതിന് സമാനമായി ‘തൊള്ളായിരത്തി’ എന്ന് പറയാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ഇതോടെ സംഖ്യ എത്ര തന്നെയായാലും വായിക്കുമ്പോൾ തെറ്റുന്നു.

എങ്ങനെ ഈ പ്രതിസന്ധിയെ പരിഹരിക്കാം എന്ന് ചോദിച്ചാൽ രണ്ട് വഴികളുണ്ടെന്നാണ് ഉത്തരം. ഒമ്പത് വെച്ച് തുടങ്ങുന്ന സംഖ്യകളെ (ഉദാഹരണമായി 9,123 9,999, 9,540 ) കണ്ടുകഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കേണ്ടത് എത്ര സംഖ്യകൾ അവയിലുണ്ടെന്നാണ്. സംഖ്യകളെഴുതുമ്പോൾ കൃത്യമായി കോമ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എത്ര അക്കങ്ങളുണ്ടെന്ന് പെട്ടെന്ന് തിരിച്ചറിയാം. നാല് സംഖ്യകളുണ്ടെന്ന് സ്ഥിരീകരിച്ചാൽ അത് ഒമ്പതിനായിരത്തി എന്ന് തുടങ്ങണമെന്ന് മനസിലാക്കുക. ഇക്കാര്യം മനഃപാഠമാക്കിയാൽ ഒരു പരിധി വരെ ഒമ്പതിനായിരവും തൊള്ളായിരവും കുഴപ്പിക്കുന്നത് പരിഹരിക്കാവുന്നതാണ്. ഇതിന് സാധിക്കാത്തവർ അക്കങ്ങളിലെഴുതാതെ അക്ഷരങ്ങളായി സംഖ്യ എഴുതി വായിക്കേണ്ടതാണ്.

 

 

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies