കൊച്ചി: സിബിഐയുടെ അഞ്ചാം ഭാഗത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ വീണ്ടും അഭിനയിക്കുന്നു. പ്രേം നസീർ സുഹൃദ് സമിതിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക. ജഗതി പ്രധാന കഥാപാത്രമായെത്തുന്ന സിനിമയിൽ മകൻ രാജ്കുമാറും ശ്രദ്ധേയമായ വേഷത്തിലുണ്ടാകും
ജഗതിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ജഗതി സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചു.
നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി സന്തോഷം പ്രകടിപ്പിച്ചു. മകനെ അനുഗ്രഹിക്കുകയും ചെയ്തു. ഭാസ്കരൻ ബത്തേരി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മറ്റ് അണിയറ പ്രവർത്തകരെ ഉടൻ തീരുമാനിക്കും. സെപ്തംബറോടെ ചിത്രീകരണം ആരംഭിക്കും.
Comments