തിരുവനന്തപുരം : വീടിന്റെ ടെറസ്സിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം. കൊങ്ങപ്പള്ളി സ്വദേശി ഉണ്ണിയാണ് പിടിയിലായത്. 18 കഞ്ചാവ് ചെടികളാണ് ഇയാൾ വീടിന്റെ ടെറസ്സിൽ വളർത്തിയത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. ഉണ്ണിയുടെ അമ്മയും സഹോദരനും നേരത്തെ കഞ്ചാവ് കേസിൽ പ്രതികളാണ്.
Comments