കോഴിക്കോട്: സാമൂഹിക പ്രവര്ത്തകന് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളിനും വയറിനുമാണ് പരിക്കേറ്റത്.
Comments