നെഞ്ചെരിച്ചിൽ ഉണ്ടോ; ഗർഭിണികൾ ഉൾപ്പെടെ അഭിമുഖീകരിക്കുന്ന ദഹന പ്രശ്‌നത്തിന് ഇതാ 5 പോംവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നെഞ്ചെരിച്ചിൽ ഉണ്ടോ; ഗർഭിണികൾ ഉൾപ്പെടെ അഭിമുഖീകരിക്കുന്ന ദഹന പ്രശ്‌നത്തിന് ഇതാ 5 പോംവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗർഭധാരണം ഏതൊരു സ്ത്രീക്കും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. കാരണം ഗർഭിണികളുടെ ശരീരത്തിൽ വിവിധ തരത്തലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഊണിലും ഉറക്കത്തിലും ഗർഭിണികൾ അസ്വസ്ഥതകളോട് മല്ലിടേണ്ടി വരുന്നു. പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഈ അസ്വസ്ഥതകൾക്ക് കാരണം.

ഗർഭിണികൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്‌ളക്‌സ്. ഹോർമോൺ വ്യതിയാനങ്ങൾ മൂലം ആമാശയത്തിൽ നിന്ന് ആസിഡ് ഉൽപാദിപ്പിക്കപ്പെടുന്നതാണ് നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നത്. ഇതുമൂലം ഗർഭിണികൾക്ക് ഓക്കാനവും തലകറക്കവുമെല്ലാം അനുഭവപ്പെടുന്നു.

ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് അല്ലെങ്കിൽ ജി.ഇ.ആർ എന്നും നെഞ്ചെരിച്ചിൽ അറിയപ്പെടുന്നു. നെഞ്ചിനുള്ളിൽ കത്തുന്നത് പോലെ തോന്നുന്ന ഒരവസ്ഥയാണിത്.

നെഞ്ചെരിച്ചിലിനെ ചെറുക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ടെന്ന് നോക്കാം..

തൈര്: പ്രോബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് തൈര്. നെഞ്ചെരിച്ചിൽ ഉണ്ടാകുന്ന സമയത്ത് തണുപ്പിച്ച തൈര് കുടിച്ചാൽ ഉടൻ ആശ്വാസം ലഭിക്കുന്നതാണ്.

പാലും തേനും: ഗർഭിണികളിലെ നെഞ്ചെരിച്ചിൽ നിർവീര്യമാക്കുന്നതിനുള്ള മികച്ച പോംവഴിയാണിത്. ഒരു കപ്പ് ചെറുചൂടുള്ള പാലും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് കുടിക്കുന്നത് നെഞ്ചെരിച്ചിലിനെ പമ്പകടത്തും.

പൈനാപ്പിൾ: വിറ്റാമിൻ സി അടങ്ങിയ പൈനാപ്പിൾ നെഞ്ചെരിച്ചിലിനെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം പൈനാപ്പിൾ കഴിക്കുന്നത് ദഹന പ്രവർത്തനങ്ങളെയും എളുപ്പമാക്കും. അതേസമയം ഡോക്ടറുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഗർഭിണികൾ പൈനാപ്പിൾ കഴിക്കാൻ പാടുള്ളൂ. ഓരോ ഗർഭിണികൾക്കും ലഭിക്കുന്ന നിർദേശം വ്യത്യസ്തപ്പെടാമെന്നതിനാലാണിത്.

ഇഞ്ചി: ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇഞ്ചിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാലാണിത്.

ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ ജ്യൂസിൽ നിന്നും നിർമിക്കുന്ന ഒന്നാണ് ആപ്പിൾ സിഡെർ വിനെഗർ. യീസ്റ്റ് ചേർത്താണ് ഇതിന്റെ ഉൽപാദനം. അൽപം ആപ്പിൾ സിഡെർ വിനെഗർ എടുത്ത് വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നതും ദഹനവ്യവസ്ഥയെ എളുപ്പമാക്കുന്നു. തൽഫലമായി നെഞ്ചെരിച്ചിൽ കുറയുന്നു.

അതേസമയം മേൽപ്പറഞ്ഞവയെല്ലാം ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമേ ഗർഭിണികൾ പരീക്ഷിക്കാവൂ. കാരണമെന്തെന്നാൽ ഓരോ ഗർഭിണിയുടേയും ശരീരഘടനയും ഹോർമോൺ വ്യതിയാനങ്ങളും വ്യത്യസ്തമായിരിക്കും. അതിനാൽ മേൽപ്പറഞ്ഞ പോംവഴികൾ ചില ഗർഭിണികൾക്ക് ഫലപ്രദമാകണമെന്നില്ല. നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി ചർച്ച ചെയ്തതിന് ശേഷം ഇവ പരീക്ഷിച്ച് നോക്കുക.

Tags: PREGNANCYheartburn
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies