അഗര്‍ത്തല:ഉഡാന്‍ പദ്ധതി പ്രകാരം അഗര്‍ത്തലയില്‍ നിന്ന് കൈലാഷഹറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയെയും വടക്കന്‍ ജില്ലകളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) കൈലാഷഹര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തികരിച്ചിരുന്നു. എന്നാല്‍ റണ്‍വേ 2018 ലെ പ്രളയത്തില്‍ തകര്‍ന്നത്തോടെ സര്‍വീസിന് അനുയോജ്യമല്ലെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ എച്ച് ഡാര്‍ലോങ് വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും കത്ത് ലഭിച്ചെന്നും പദ്ധതി അവലോകനം നടത്തുകയാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് കൂടി വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കുന്ന പദ്ധതിയാണ് ഉഡാന്‍ പദ്ധതി.
ത്രിപുര സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോട് വിമാനസര്‍വീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉഡാന്‍ പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രതീരുമാനിച്ചത്.
Comments