കൊളംബിയ; :ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമം നേരിടാനായി സ്കൂളുകള്‍ അടച്ചു. ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇന്ധനം, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി 22 ദശലക്ഷം രൂപയാണ് ആവശ്യം. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുകയാണ്. നാലു ദിവസത്തിലധികമായി ആഹാരവും ഉറക്കവുമില്ലാതെ കഴിയുകയാണെന്ന് 67 കാരനായ ഓട്ടോ ഡ്രൈവര്‍ ഷെല്‍ട്ടണ്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതലാണ് ഡീസല്‍ പമ്പുകളില്‍ വലിയ ക്യൂ കണ്ടുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളിന്റെയും ക്ഷാമമാണ് ഇപ്പോള്‍ ഉള്ളതെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കാഞ്ചാന വിജേഷ്കേര വ്യക്തമാക്കി. അന്താരാഷ്ട്ര നാണ്യനിധി സംഘം രാജ്യത്ത് സന്ദര്‍ശനം നടത്തുകയും മൂന്ന് ബില്യണ്‍ സഹായനിധി പ്രഖ്യാപിക്കുകയും ചെയ്തു.ടോക്കണ്‍ നല്‍കിയാണ് പലയിടത്തും ഇന്ധന വിതരണം നടത്തുന്നത്.
Comments