വിധവകളെ മക്കള്‍ ഉപേക്ഷിക്കുന്നത് സാമൂഹികദുരാചാരം; രാഷ്ട്രപതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിധവകളെ മക്കള്‍ ഉപേക്ഷിക്കുന്നത് സാമൂഹികദുരാചാരം; രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വിധവകളെ ഉപേക്ഷിക്കുന്നത് സമൂഹ തിന്മയാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിന് അപകീര്‍ത്തികരമാണെന്നും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ കൃഷ്ണ കുതിര്‍ വിധവാഭവനില്‍ സംസാരിക്കവേയാണ് രാഷ്‌ട്രപതി ഇക്കാര്യം പറഞ്ഞത്. വിധവാഭവനിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയതിനൊപ്പം ഇത്തരം അഭയകേന്ദ്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാതിരിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു.

സതി, ശൈശവ വിവാഹം തുടങ്ങിയവ പോലെ തന്നെ വിധവകളെ ഉപേക്ഷിക്കുന്നതും സമൂഹതിന്മയാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് അറുതി വരണമെന്നും അദ്ദേഹം പറഞ്ഞു. അഭയകേന്ദ്രങ്ങള്‍ക്ക് പകരം പുനര്‍വിവാഹം, സാമ്പത്തിക സഹായം, ഭൂസ്വത്തുക്കള്‍ പങ്കുവെയ്‌ക്കുക, അഗതികളുടെ സാമൂഹിക അവകാശങ്ങള്‍ ഉറപ്പാക്കുക എന്നിവയൊക്കെ നടപ്പിലാക്കണമെന്നും ചൂണ്ടിക്കാട്ടി.

രാജാറാം മോഹന്‍ റോയി, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദ സരസ്വതി തുടങ്ങിയവര്‍ ഒരു പരിധി വരെ ദുരാചാരങ്ങള്‍ക്ക് അറുതി വരുത്തിയെങ്കിലും ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ മരണത്തോടെ താങ്ങ് ആകണ്ടേ
മക്കളും ബന്ധുക്കളും തന്നെ അവരെ ഉപേക്ഷിക്കുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കുടുംബങ്ങള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണം. സ്വത്ത് ഭാഗം വെയ്‌ക്കുമ്പോഴുണ്ടാകുന്ന വിവേചനത്തിന്റെയും കുട്ടികളുടെ മേലുള്ള സ്ത്രീകളുടെ അവകാശ നിഷേധത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. പ്രശ്‌നപരിഹാരം ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാന്‍ കഴിയും എന്നും വ്യക്തമാക്കി. ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീ ദേവിയാണ്. ‘സ്ത്രീയെ ബഹുമാനിക്കുന്നിടം എവിടെയാണോ അവിടെ ദൈവം വസിക്കുന്നു’.എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൃഷ്ണ കുതിര്‍ അന്തേവാസികളോട് കടപ്പെട്ടിരിക്കുന്നുയെന്നും ഇവരുടെ ആവശ്യപ്രകാരമാണ് വനിതാ ശിശു വികസന വകുപ്പ് കേന്ദ്രം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ram nath kovindmanVrindavan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies