വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്; ഞെട്ടിത്തരിച്ച് 20കാരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്; ഞെട്ടിത്തരിച്ച് 20കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: വയറുവേദനയെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ട്. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രസവിച്ചത്.

ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളൊന്നും തന്നെ 20-കാരിയായ ജെസ് ഡേവിസ് എന്ന വിദ്യാർത്ഥിനിക്ക് ഉണ്ടായിരുന്നില്ല. മാത്രവുമല്ല ജെസിന്റെ വയറിനും വലിപ്പവും സാധാരണമായിരുന്നു. ആർത്തവം അടുത്തതിനാലാണ് വയറുവേദന തോന്നുന്നതെന്ന് കരുതിയാണ് ജെസ് ടോയ്‌ലെറ്റിൽ പോയത്. എന്നാൽ ടോയ്‌ലെറ്റിൽ ചെന്നിരുന്ന വിദ്യാർത്ഥിനി രണ്ടര കിലോ തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഏറെ നാളുകളായി ജെസ് ആർത്തവ പ്രശ്‌നം നേരിട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ ആർത്തവം നടന്നിരുന്നില്ല. എങ്കിലും അത് ഒരു കുഞ്ഞുണ്ടാകുന്നതിന്റെ സൂചനയായിരുന്നുവെന്ന് ഒരിക്കലും കരുതിയില്ലെന്നും യുവതി പറഞ്ഞു.
ചിലപ്പോഴൊക്കെ ഓക്കാനം തോന്നാറുണ്ട്. ഇക്കാര്യം ഡോക്ടറെ അറിയിക്കുകയും ഇതിനായി മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ടോയ്‌ലെറ്റിൽ കയറിയതിന് പിന്നാലെ തന്റെ വയറ്റിൽ നിന്നും കുഞ്ഞ് വരുന്ന കാഴ്ച കണ്ട് വിശ്വസിക്കാനായില്ലെന്നും താൻ സ്വപ്‌നം കാണുകയാണെന്നാണ് ആദ്യം കരുതിയതെന്നും ജെസ് പറഞ്ഞു.

ടോയ്‌ലെറ്റിൽ പ്രസവിച്ച ജെസ് ഉടനെ തന്നെ ഒരു സുഹൃത്തിനെ ബന്ധപ്പെടുകയാണ് ചെയ്തത്. തൊട്ടുപിന്നാലെ ആംബുലൻസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് 35 ആഴ്ച പ്രായമാണ് പ്രസവിക്കുമ്പോൾ ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യം ഇൻക്യുബേറ്ററിലാണ് കുഞ്ഞിനെ കിടത്തിയത്. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യം വീണ്ടെടുത്തു.

2022 ജൂൺ 11-ന് വൈകിട്ടായിരുന്നു സംഭവമുണ്ടായത്. തന്റെ പുത്രന് ഫ്രെഡി ഒലിവർ ഡേവിസ് എന്ന് അവൾ പേരിട്ടു. കുഞ്ഞ് പുറത്തുവന്നപ്പോഴും എല്ലാം വിശ്വസിക്കാനും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി ജെസ് പറയുന്നു. എന്നാൽ താൻ അമ്മയായെന്ന കാര്യം അംഗീകരിക്കാൻ പതിയെ ആരംഭിച്ചു. ഇപ്പോൾ തന്റെ മനസും ശരീരവും സുഖപ്പെട്ടുവെന്നും മാതൃത്വവുമായി പൊരുത്തപ്പെട്ടുവെന്നും ജെസ് പ്രതികരിച്ചു.

 

Tags: toiletUnited Kingdom
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies