സ്വർണത്തേക്കാൾ വിലയുള്ള മാമ്പഴം; നാല് സുരക്ഷാ ഭടൻമാരും ആറ് പട്ടികളും മാവിന് കാവൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണത്തേക്കാൾ വിലയുള്ള മാമ്പഴം; നാല് സുരക്ഷാ ഭടൻമാരും ആറ് പട്ടികളും മാവിന് കാവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 03:33 pm IST
Facebook
Twitter
WhatsAppTelegram

ഒരു മാവിന് കാവൽ നിൽക്കാൻ നാല് സുരക്ഷാ ഭടൻമാരെയും ആറ് കാവൽപട്ടികളെയും ഏർപ്പെടുത്തിയിരിക്കുകയാണ് ദമ്പതികൾ.. ഇതെന്താ സ്വർണ മാമ്പഴം വല്ലതുമാണോ ആ മാവിൽ ഉണ്ടാകുന്നതെന്ന് നമുക്ക് തോന്നാം.. സ്വർണ മാമ്പഴമല്ലെങ്കിലും സ്വർണത്തിന്റെ വിലയുണ്ട് ഈ മാവിലെ മാങ്ങയ്‌ക്ക്..

ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങയുണ്ടാകുന്ന മാവായതിനാലാണ് ഉടമസ്ഥർ വൻ സുരക്ഷയൊരുക്കിയത്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ദമ്പതികളാണ് തങ്ങളുടെ വീട്ടിലെ അപൂർവ്വ മാവിന് അതിസുരക്ഷ ഏർപ്പെടുത്തിയത്. നാല് സുരക്ഷാജീവനക്കാരും ആറ് നായ്‌ക്കളും ചേർന്ന് സംരക്ഷിക്കുന്ന അപൂർവ്വയിനം മാവ് ഏതാണെന്ന് നോക്കാം..

രണ്ട് മാവുകളാണ് ദമ്പതികളുടെ വീട്ടിലുള്ളത്. ഇവയിലുണ്ടാകുന്ന മാങ്ങകൾ മിയാസക്കി എന്ന പേരിൽ അറിയപ്പെടുന്നു. റൂബിയുടെ നിറമാണ് ഈ മാങ്ങയ്‌ക്കെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്. കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില.

വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ജബൽപൂർ ദമ്പതികൾക്ക് മാവിൻ തൈ നൽകിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളർത്തണമെന്നും അയാൾ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിൽ കൊണ്ടുവന്ന് ആ മാവിൻ തൈകൾ നട്ടു. പക്ഷേ ഇത്രമാത്രം വിലപ്പെട്ട മാവിൻ തൈകളയിരുന്നുവതെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞില്ല. ദാമിനി എന്ന് പേരിട്ടാണ് അവർ മാവിൻ തൈ നട്ടുവളർത്തിയത്. പിന്നീട് ജപ്പാനിൽ കണ്ടുവരുന്ന, വിലപ്പെട്ടയിനം മിയാസക്കി മാങ്ങയാണിതെന്ന് വർഷങ്ങൾക്കിപ്പുറം ദമ്പതികൾ തിരിച്ചറിഞ്ഞു.

രണ്ട് വർഷം മുമ്പ് പ്രദേശത്തെ ചില കള്ളന്മാർ ചേർന്ന് ദമ്പതികളുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി മായിസക്കി മാങ്ങ മോഷ്ടിച്ചിരുന്നു. ഇതോടെയാണ് മാവിനെ സംരക്ഷിക്കാൻ അതിസുരക്ഷയൊരുക്കാനുള്ള തീരുമാനം ദമ്പതികൾ സ്വീകരിച്ചത്. മധ്യപ്രദേശിലെ ഹോർട്ടികൾച്ചർ വകുപ്പ് ദമ്പതികളുടെ പക്കലുള്ള മാങ്ങ മിയാസക്കിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിമധുരമുള്ള മാങ്ങയാണിത്. കാഴ്ചയിലും അത്യധികം വ്യത്യസ്ഥത പുലർത്തുന്ന മാങ്ങയുടെ ഉൽപാദനം വളരെ സാവധാനമാണെന്നും ഹോർട്ടികൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.എസ് കടാര അറിയിച്ചു. എത്രരൂപ തരാമെന്ന് പറഞ്ഞാലും മാങ്ങ വിൽക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ജബൽപൂരിലെ ദമ്പതികൾ പറയുന്നത്. പുതിയ മാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ ഈ മാങ്ങകളെല്ലാം തങ്ങൾക്ക് ആവശ്യമാണെന്നും അവർ പറയുന്നു.

Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies