അക്ഷയ് ആഞ്ഞു ചവിട്ടിയില്ലായിരുന്നെങ്കിൽ .... ; സ്വകാര്യ ബസ് ഡ്രൈവർ തലനാരിഴയ്ക്ക് ബ്രേക്ക് ചവിട്ടി രക്ഷിച്ചത് രണ്ട് ജീവനുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്ഷയ് ആഞ്ഞു ചവിട്ടിയില്ലായിരുന്നെങ്കിൽ …. ; സ്വകാര്യ ബസ് ഡ്രൈവർ തലനാരിഴയ്‌ക്ക് ബ്രേക്ക് ചവിട്ടി രക്ഷിച്ചത് രണ്ട് ജീവനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സ്വകാര്യ ബസ് ഡ്രൈവറുടെ ‘ ഒറ്റചവിട്ടിൽ’ രക്ഷപ്പെട്ടത് രണ്ട് ജീവനുകൾ. തൃശ്ശൂർ- കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന സുമംഗലി ബസിലെ ഡ്രൈവർ അക്ഷയ് ആണ് തക്ക സമയത്ത് ബ്രേക്കിൽ ആഞ്ഞ് ചവിട്ടി വൃദ്ധ ദമ്പതികളെ രക്ഷിച്ചത്. രണ്ട് ജീവനുകൾ രക്ഷിച്ചതിന് നാനാഭാഗത്തു നിന്നും അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ലെന്ന് അക്ഷയ് പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്നും കൊഴിഞ്ഞാമ്പറയിലേക്ക് പോകുന്നതിനിടെയാണ് വാളറയിൽവെച്ച് വൃദ്ധ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ബസിന് മുൻപിലേക്ക് അപ്രതീക്ഷിതമായി നീങ്ങിയത്. തിരക്കു നിറഞ്ഞ റോഡ് ആയിരുന്നതിനാൽ പതുക്കെയായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്.
ബസിനൊപ്പം ഇടത് വശത്തുകൂടി വൃദ്ധ ദമ്പതികളുടെ വാഹനം പോകുന്നത് അക്ഷയ്‌യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരുചക്രവാഹനത്തിന്റെ വേഗത കുറഞ്ഞപ്പോൾ അടുത്തെത്തിയ അക്ഷയ് ഹോണടിച്ചു. എന്നാൽ ഇരുചക്രവാഹനം അപ്രതീക്ഷിതമായി ബസിന് മുൻപിലൂടെ വലതുഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ബ്രേക്കിൽ കയറി നിന്നാണ് അക്ഷയ് ബസ് നിർത്തിയത്. ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ  ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബ്രേക്ക് ചവിട്ടിയില്ലായിരുന്നുവെങ്കിൽ ദമ്പതികൾ ബസിനടിയിലാകുമായിരുന്നുവെന്ന് അക്ഷയ് പറഞ്ഞു. അപകടം നടന്നിരുന്നെങ്കിൽ തന്റെ ലൈസൻസ് റദ്ദാക്കിയേനെ. അതിനെക്കാൾ താൻ കാരണം രണ്ട് ജീവനുകൾ നഷ്ടപ്പെടുമായിരുന്നു എന്ന കുറ്റബോധവും ഉണ്ടാകുമായിരുന്നു. ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. വാഹനം ഓടിക്കുമ്പോൾ എല്ലാവരും  ശ്രദ്ധിക്കണമെന്നും ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അക്ഷയ് ഉപദേശിക്കുന്നു. ഒരാഴ്ച മുൻപാണ് അക്ഷയ് സുമംഗലി ബസിൽ ജോലി ആരംഭിച്ചത്.

സംഭവ സമയം ബസിൽ കണ്ടക്ടർ അരുൺ കുമാറും ഉണ്ടായിരുന്നു. നടുക്കം വിട്ടു മാറിയിട്ടില്ലെന്നാണ് അരുൺ കുമാറും പറയുന്നത്.
വീഡിയോ

Tags: BusThrissurarun kumarakshaysumangaly
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies