ഇന്ത്യയെ വിറപ്പിച്ച് അയർലൻഡ് കീഴടങ്ങി; ഇന്ത്യൻ ജയം 4 റൺസിന്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ വിറപ്പിച്ച് അയർലൻഡ് കീഴടങ്ങി; ഇന്ത്യൻ ജയം 4 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 06:52 am IST
Facebook
Twitter
WhatsAppTelegram

ഡബ്ലിൻ: ട്വന്റി 20യുടെ എല്ലാ ആവേശവും നിറഞ്ഞു നിന്ന തകർപ്പൻ മത്സരത്തിൽ ഇന്ത്യയോട് പൊരുതി തോറ്റ് അയർലൻഡ്. അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ 4 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി. സെഞ്ച്വറി നേടിയ ദീപക് ഹൂഡയുടെയും അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ദീപക് ഹൂഡ 57 പന്തിൽ 104 റൺസ് നേടി. സഞ്ജു 42 പന്തിൽ 77 റൺസ് നേടി. ഇഷാൻ കിഷനൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.

അയർലൻഡിന് വേണ്ടി മാർക്ക് അഡെയ്ർ 3 വിക്കറ്റ് വീഴ്‌ത്തി. ജോഷ്വ ലിറ്റിൽ, ക്രെയ്ഗ് യംഗ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ അയർലൻഡ് നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. അയർലൻഡിനായി പരിചയ സമ്പന്നരായ ബാൽബിർണിയും സ്റ്റിർലിംഗും ഗംഭീര പ്രകടനം കാഴ്ച വെച്ചു. ടെക്ടറും ഡോക്രലും അഡെയറും ഉറച്ച പിന്തുണ നൽകിയപ്പോൾ ഒരു ഘട്ടത്തിൽ അവർ അട്ടിമറി വിജയം നേടും എന്ന് തോന്നിച്ചു. എന്നാൽ പരിച സമ്പത്ത് ഇന്ത്യക്ക് തുണയായതോടെ, ക്യാപ്ടൻ എന്ന നിലയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഹർദ്ദിക് പാണ്ഡ്യ അപരാജിതമാക്കി.

ഇന്നിംഗ്സിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്റ്റിർലിംഗും ബാൽബിർണിയും ചേർന്ന് 5.4 ഓവറിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 18 പന്തിൽ 40 റൺസ് നേടിയ സ്റ്റിർലിംഗിനെ രവി ബിഷ്ണോയ് പുറത്താക്കി. ആൻഡ്രൂ ബാൽബിർണി 37 പന്തിൽ 60 റൺസ് നേടി. 7 സിക്സറുകൾ അടങ്ങുന്നതായിരുന്നു ബാൽബിർണിയുടെ ഇന്നിംഗ്സ്. ഹാരി ഹെക്ടർ 28 പന്തിൽ 39 റൺസ് നേടി. ജോർജ്ജ് ഡോക്രൽ 16 പന്തിൽ 34 റൺസും മാർക് അഡെയ്ർ 12 പന്തിൽ 23 റൺസും നേടി.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags: irelandtwenty-20സഞ്ജു സാംസൺ
Share
Tweet
SendShare

More News from this section

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies