നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കെ സുധാകരൻ ഇങ്ങനെ ചെയ്യരുതായിരുന്നു; യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ സിപിഎം നേതാക്കൾ ചെന്നില്ലെന്ന പരാതിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കെ സുധാകരൻ ഇങ്ങനെ ചെയ്യരുതായിരുന്നു; യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ സിപിഎം നേതാക്കൾ ചെന്നില്ലെന്ന പരാതിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താഞ്ഞത് വിവാദമാക്കി കോൺഗ്രസ്. ദേശീയ തലത്തിൽ സിപിഎം ഉൾപ്പെടെയുളള ഇടത് പാർട്ടികളുടെ കൂടി സ്ഥാനാർത്ഥിയായിട്ടാണ് യശ്വന്ത് സിൻഹയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വിമാനത്താവളത്തിലെ സ്വീകരണ പരിപാടിയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെയുളള സിപിഎം നേതാക്കൾ വിട്ടുനിന്നത്.

കേരളത്തിൽ നിന്ന് പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യശ്വന്ത് സിൻഹ തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ സിപഎമ്മിൽ നിന്നും ആരും വിമാനത്താവളത്തിൽ എത്താതിരുന്നത് ദുരൂഹമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത് എന്നാണ് സുധാകരന്റെ വിമർശനം.

സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും വന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് നേതാക്കൾ യശ്വന്ത് സിൻഹയെ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അതേസമയം കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് അത്ഭുതവും ആശ്ചര്യവും ജനിപ്പിക്കുന്നതാണെന്ന് ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മറുപടി. സ്വീകരിക്കാനും താമസം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും താൻ
ഇടപെട്ടിരുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. യശ്വന്ത് സിൻഹ താമസിക്കുന്നിടത്ത് പോയി മന്ത്രി
പി രാജീവ് അദ്ദേഹത്തെ കണ്ടതായും റിയാസ് പറയുന്നു.

കെ സുധാകരനെ പോലെ ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമായിരുന്നു. ഞങ്ങളെ അടിക്കാൻ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വർണക്കടത്ത് കേസിലുൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നയിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കൾ വിട്ടുനിന്നതെന്നാണ് സൂചന. മാത്രമല്ല സംസ്ഥാനത്ത് ഇരുപാർട്ടികളും തോളിൽ കൈയ്യിട്ട് നിൽക്കുന്നത് ജനങ്ങൾക്കിടയിൽ ദോഷം ചെയ്യുമെന്നും സിപിഎം വിലയിരുത്തി.

Tags: കെ. സുധാകരൻസീതാറാം യെച്ചൂരിസ്വർണക്കടത്ത്മുഹമ്മദ് റിയാസ്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies