വാഹനപ്രേമികൽക്ക് ഒരു ദുഖ വാർത്തയുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് രംഗത്ത് വന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ദ്ധന പ്രഖ്യാപിച്ചിരിക്കുകയാണ്. ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (എൽസിവി), മീഡിയം കൊമേഴ്സ്യൽ വെഹിക്കിൾ (എംസിവി), ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ (എച്ച്സിവി), കൺസ്ട്രക്ഷൻ എക്യുപ്മെന്റ് വെഹിക്കിൾസ് എന്നിവ ഉൾപ്പെടയുള്ള തങ്ങളുടെ വാണിജ്യ വാഹന ശ്രേണികൾക്ക് 2022 ജൂലൈ 1 മുതൽ വില വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നു.
വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ദ്ധന. നി൪മ്മാണ ചിലവിലുണ്ടായ വ൪ദ്ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാ൯ വിപുലമായ നടപടികൾ കമ്പനി സ്വീകരിച്ചു വരുന്നു. എന്നിരിക്കിലും നിർമ്മാമ് ചിലവിലുണ്ടായ മൊത്തത്തിലുള്ള വ൪ദ്ധനവിനെ തുട൪ന്നാണ് കുറഞ്ഞ നിലയിൽ വില വ൪ദ്ധിപ്പിക്കുന്നത് എന്നും ടാറ്റ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു.
2022 മെയ് മാസത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച വാഹന നിര്മ്മതാവായി ടാറ്റ മോട്ടോഴ്സ് മാറിയിരുന്നു. ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം കമ്പനി കരസ്ഥമാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്സ് രണ്ടാം തവണയാണ് രണ്ടാം റാങ്ക് നേടുന്നത്. 2022 മെയ് മാസത്തിൽ 43,340 യൂണിറ്റാണ് കമ്പനി വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 15,180 യൂണിറ്റ് മാത്രമായിരുന്നു കമ്പനിയ്ക്ക് വിൽപ്പന നടത്താൻ സാധിച്ചത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 186 ശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. നെക്സോൺ, പഞ്ച്, ആൾട്രോസ് എന്നിവയാണ് ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വിറ്റഴിക്കപ്പെട്ട മൂന്ന് മോഡലുകൾ. വില വർദ്ധനവോടെ ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനകമ്പനി എന്നുള്ള രണ്ടാം സ്ഥാനം നിലനിർത്താൻ ടാറ്റ മോട്ടോഴ്സിന് കഴിയുമോ എന്നത് സംശയമാണ്.
Comments