കുടുംബത്തിന് സംരക്ഷണം നൽകാമെന്ന് അശോക് ഗെലോട്ട്; അച്ഛനെ കൊന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തിന് സംരക്ഷണം നൽകാമെന്ന് അശോക് ഗെലോട്ട്; അച്ഛനെ കൊന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 06:10 pm IST
FacebookTwitterWhatsAppTelegram

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഇസ്ലാമിക ഭീകരർ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കനയ്യലാലിന്റെ കുടുംബത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ സംരക്ഷണം ഉറപ്പ് നൽകിയ മുഖ്യമന്ത്രിയോട് തന്റെ അച്ഛനെ കൊന്നവരെ തൂക്കിലേറ്റിയാൽ മതി എന്നായിരുന്നു കനയ്യ ലാലിന്റെ മകന്റെ മറുപടി.

ഉദ്യോഗസ്ഥർക്കും കോൺഗ്രസ് എംഎൽഎമാർക്കും ഒപ്പമാണ് അശോക് ഗെലോട്ട് ഉദയ്പൂരിലെ കനയ്യ ലാലിന്റെ വീട്ടിൽ എത്തിയത്. ഈ ക്രൂരകൃത്യം ചെയ്തവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ കനയ്യ ലാൽ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഇസ്ലാമിക തീവ്രവാദികൾ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മകൻ പറഞ്ഞിരുന്നു. സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയായും ഇത് ചിത്രീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന് മുഖ്യമന്ത്രി സംരക്ഷണം വാഗ്ദാനം ചെയ്തത്.

കനയ്യ ലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. എൻഐഎ അന്വേഷണം ആയതിനാൽ അമിത് ഷായെ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിട്ടുണ്ടെന്നും ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അശോക് ഗെലോട്ട് പിന്നീട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജസ്ഥാൻ പോലീസ് കുറ്റവാളികളെ ഉടൻ പിടികൂടിയതായും അവരുടെ അന്താരാഷ്‌ട്ര ബന്ധങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേ തുടർന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഐഎയുടെ അന്വേഷണവുമായി സംസ്ഥാനം പൂർണമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദികളോടുളള കോൺഗ്രസിന്റെ പ്രീണനം മൂലമാണ് ദാരുണ സംഭവം അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.

നുപൂർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യൽക്കാരനായ കനയ്യ ലാൽ നടത്തിയിരുന്ന കടയിലെത്തി ഭീകരർ അദ്ദേഹത്തെ കഴുത്തറുത്ത് കൊന്നത്. പിന്നീട് കൊലക്കത്തിയുമായി നിൽക്കുന്ന വീഡിയോകൾ ഇവർ പ്രചരിപ്പിക്കുകയും ചെയ്തു.

Tags: ഫേസ്ബുക്ക്കനയ്യ ലാൽ
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies