ദുബായ് : യുഎഇയിലെ സർക്കാർ- സ്വകാര്യ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതൽ 11 വരെ നാലു ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
ജൂലൈ 12ന് സർക്കാർ – സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ദുൽ ഹജ് മാസപ്പിറവി കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ദർശിച്ചതിനെ തുടർന്ന് ഇന്നാണ് മാസത്തിലെ ആദ്യ ദിവസം. ജൂലൈ 9നാണ് ബലി പെരുന്നാൾ.
ഒമാനിലെയും ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളി മുതൽ 12 ചൊവ്വാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാളെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. കൊറോണ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയ സഹചര്യത്തിലാണ് ഇത്തവണത്തെ പെരുന്നാൾ.
Comments