ദുബായ് : ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാനൊരുങ്ങി യുഎഇ. അബുദാബി കിസാഡിൽ അടുത്തിടെ പ്രഖ്യാപിച്ച ഫുഡ് ഹബ്ബിലൂടെയാവും യുഎഇ ഇതിന് വഴിയൊരുക്കുക. കൊറോണ വ്യാപനവും യുക്രെയ്ൻ യുദ്ധവുംമൂലം നിലവിലെ ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് ഈ കേന്ദ്രം സഹായകരമാകുമെന്നാണ് ഭക്ഷ്യസുരക്ഷ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ഭക്ഷ്യ വ്യാപാര, ലോജിസ്റ്റിക്സ് കേന്ദ്രം ഈ വർഷം ഫെബ്രുവരിയിലാണ് അധികൃതർ പ്രഖ്യാപിച്ചത് . ഇതിലൂടെ ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കു വഹിക്കൊരുങ്ങുകയാണ് യുഎഇ.
ആഗോള ഭക്ഷ്യസുരക്ഷ പ്രതിസന്ധി പരിഹരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയെന്ന യുഎഇ ഭരണകർത്താക്കളുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹബ്ബ് അബുദാബിയിൽ തുടങ്ങുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഒക്ടോബറിൽ അബുദാബിയിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അബുദാബി നാഷനൽ എക്സിബിഷൻ സെൻററിലാണ് സമ്മേളനം.
Comments