ജിമ്മിൽ പോകാതെ ഫിറ്റായി ഇരിക്കാം; നാല് എളുപ്പവഴികൾ ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജിമ്മിൽ പോകാതെ ഫിറ്റായി ഇരിക്കാം; നാല് എളുപ്പവഴികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 09:31 pm IST
FacebookTwitterWhatsAppTelegram

ശരീരം ഫിറ്റായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. എന്നാൽ ഇതിനായി പ്രയത്‌നിക്കാൻ പലർക്കും മടിയാണ്. ജിമ്മിൽ പോയി മണിക്കൂറുകൾ അധ്വാനിക്കാൻ മടിയുള്ളവർക്കും സമയമില്ലാത്തവർക്കും ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാൻ നാല് വഴികൾ ഇതാ..

1. ഫിറ്റ്‌നസ് ആപ്ലിക്കേഷനുകൾ

നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ വഴി ഓൺലൈൻ ഫിറ്റ്‌നെസ് കോഴ്‌സുകളിൽ ചേരാവുന്നതാണ്. അതുമല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇവയിലൂടെ വെർച്വൽ ക്ലാസുകൾ ഉൾപ്പെടെ ഭക്ഷണക്രമീകരണങ്ങൾ സംബന്ധിച്ചും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയുടെ കണക്കുകളും എല്ലാം വിശദമായി ലഭ്യമാകുന്നു. ഇതുനോക്കി ആഹാര രീതികൾ നിയന്ത്രിക്കുകയും നിർദേശിക്കുന്ന വ്യായാമമുറകൾ വീട്ടിൽ തന്നെ എളുപ്പത്തിൽ പരിശീലിക്കുകയും ചെയ്യാം.

2. യൂട്യൂബിലെ വർക്ക്ഔട്ട് വീഡിയോകൾ

ജിമ്മിൽ പോകുമ്പോഴും ഒരു പരിശീലകനെ സമീപിപ്പിക്കുമ്പോഴും നാം അതിന് ഫീസ് നൽകേണ്ടി വരും, എന്നാൽ നാം സ്വയം വർക്കൗട്ട് ചെയ്യാൻ പഠിക്കുകയാണെങ്കിൽ ഇക്കാര്യത്തിനായി പണം ചിലവഴിക്കേണ്ടി വരില്ലെന്ന പ്രത്യേകതയുണ്ട്. യൂട്യൂബിൽ പരിശോധിച്ചു കഴിഞ്ഞാൽ ആധികാരികമായി വർക്കൗട്ട് പരിശീലിപ്പിക്കുന്ന വീഡിയോകൾ ലഭിക്കുന്നതാണ്. ഡോക്ടർമാർ, പ്രമുഖരായ ജിം പരിശീലകർ തുടങ്ങിയ ആളുകൾ വീഡിയോകൾ പങ്കുവെക്കുന്നതിനാൽ ഇവ പരിശോധിച്ച് നമുക്കും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്. സൂംബ ഡാൻസ്, വ്യായാമ മുറകൾ, യോഗ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നവരെ കണ്ടെത്തി അത്തരമാളുകളുടെ നിർദേശ പ്രകാരം വ്യായാമം പരിശീലിക്കാം. പുറത്തുപോയി മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വ്യായാമവും സൂംബാ ഡാൻസുമൊക്കെ ചെയ്യാൻ മടിയുള്ളവർക്ക് യൂട്യൂബ് വീഡിയോകൾ ഉപകാരപ്രദമാണ്.

3. പ്ലാൻ ചെയ്ത് വർക്കൗട്ട് ചെയ്യുക

ദിവസവും നിശ്ചിതസമയം ഓടുമെന്ന് തീരുമാനിക്കുക, വ്യായാമത്തിനായി നിശ്ചിത മിനിറ്റ് മാറ്റി വെക്കുക, വ്യായാമവുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ പട്ടികപ്പെടുത്തി അവയോരോന്നും പൂർത്തീകരിച്ച് കഴിഞ്ഞാൽ ടിക് മാർക്ക് കൊടുക്കുക, ഒരാഴ്ച നീണ്ട പ്ലാൻ തയ്യാറാക്കുക, പ്ലാൻ പ്രകാരമുള്ള ദിവസങ്ങൾ പൂർത്തിയായാൽ അവ അവലോകനം ചെയ്യുക, മാറ്റങ്ങളും പോരായ്മകളും രേഖപ്പെടുത്തി അടുത്ത പ്ലാൻ തയ്യാറാക്കി പൂർത്തീകരിക്കാൻ ശ്രമിക്കുക. ഓരോ തവണ വിജയകരമായി പ്ലാൻ പൂർത്തിയാക്കുമ്പോഴും ഇഷ്ട വിനോദത്തിൽ ഏർപ്പെടുകയോ ഇഷ്ടഭക്ഷണം കഴിക്കുകയോ ചെയ്യുക.

4. ഇഷ്ടമുള്ള കായിക വിനോദത്തിൽ ദിവസവും ഏർപ്പെടുക

ബാഡ്മിന്റൺ, ടെന്നീസ്, ഫുട്‌ബോൾ തുടങ്ങി ഏത് കായിക വിനോദമാണോ നിങ്ങൾക്കിഷ്ടം അതിനായി ദിവസവും ഒരു മണിക്കൂർ ചിലവഴിക്കുക. കൂടാതെ വീട്ടിലെ കോണിപ്പടികൾ ദിവസവും രണ്ടോ മൂന്നോ തവണ കയറിയിറങ്ങുക, ഓഫീസിൽ പോകുന്നവരാണെങ്കിൽ ലിഫ്റ്റ് ഒഴിവാക്കുക, സ്വന്തം റൂമിൽ തന്നെ പാട്ട് വെച്ച് ഇഷ്ടത്തിനനുസരിച്ച് നൃത്തം ചെയ്യുക, പുറത്തേക്ക് പോകുമ്പോൾ ചെറിയ ദൂരത്തേക്കാണെങ്കിൽ നടന്നുതന്നെ പോകാൻ ശ്രമിക്കുക. രാത്രി ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ കിടന്നുറങ്ങുന്ന ശീലം ഒഴിവാക്കി, അൽപസമയം നടന്നതിന് ശേഷം ഉറങ്ങാൻ ശ്രമിക്കുക.

 

Tags: fitness
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies