വാലറ്റക്കാർ തകർത്തടിച്ചു; ഇംഗ്ലണ്ടിനെതിരെ 416 റൺസ് നേടി ഇന്ത്യ; മറുപടി ബാറ്റിംഗ് മുടക്കി മഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാലറ്റക്കാർ തകർത്തടിച്ചു; ഇംഗ്ലണ്ടിനെതിരെ 416 റൺസ് നേടി ഇന്ത്യ; മറുപടി ബാറ്റിംഗ് മുടക്കി മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 06:05 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 416 റൺസിന് ഇന്ത്യ ഓൾഔട്ടായി. രണ്ടാം ദിനം 338/7 എന്ന നിലയിൽ പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് 78 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിയും ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ കൂറ്റനടിയുമാണ് ഇന്നത്തെ കളിയെ ആവേശഭരിതമാക്കിയത്.

194 പന്തിൽ നിന്ന് 104 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്. ജഡേജയും മുഹമ്മദ് ഷമിയും ചേർന്ന് 40 പന്തിൽ നിന്ന് 33 റൺസ് നേടി. ജഡേജ നൂറ് തികച്ചതിന് പിന്നാലെ 16 റൺസെടുത്ത് ഷമി പുറത്തായി. അധികം വൈകാതെ തന്നെ ജഡേജയും പുറത്തായി. ജയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര(31)യും മുഹമ്മദ് സിറാജും (2) ചേർന്നാണ് ഇന്ത്യയുടെ സ്കോർ 400 കടത്തിയത്. സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ബ്രോഡിന്റെ ഒരു ഓവറിലാണ് രണ്ട് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടി ബുമ്ര ലോക റെക്കോർഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയെന്ന ലോക റെക്കോർഡാണ് താരം സ്വന്തം കൈപ്പിടിയിൽ ഒതുക്കിയത്. എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസമായ സാക്ഷാൽ ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ളവരുടെ റെക്കോർഡാണ് ജസ്പ്രിത് ബുമ്ര തകർത്തത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മഴയെ തുടര്‍ന്ന് കളി താത്കാലികമായി നിർത്തിവെയ്‌ക്കേണ്ടി വന്നു. കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് ഇം​ഗ്ലണ്ട് നേടിയത്. അലക്‌സ് ലീസിയാണ് പുറത്തായത്. 6 റൺസ് മാത്രം എടുത്ത് ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സാക് ക്രൗളി (7), ഒല്ലി പോപ് (0) എന്നിവരാണ് ക്രീസിലുള്ളത്.

Tags: test cricketIndia vs England
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies