ആഴക്കടലിൽ നിന്നും പിടികൂടിയ വിചിത്ര ജീവിയുടെ ചിത്രം പുറത്ത്. തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് ഈ ജീവിയെ പിടികൂടിയത്. ഓസ്ട്രേലിയയിലെ മത്സ്യബന്ധന തൊഴിലാളിയായ ജേസൻ മോയ്സാണു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
പിങ്ക് നിറത്തിലുള്ള ശരീരവും ഉണ്ടക്കണ്ണുകളും മുഖത്തു ചെറിയ കൊമ്പുകളും വിചിത്രമായ ഘടനകളും ഈ ജീവിക്കുണ്ട്. മൂർച്ചയേറിയ പല്ലുകളുടെ നിരകളും ഇതിനുണ്ട്. താനിത്രനാളും പിടിച്ചതിൽ ഏറ്റവും ഭയപ്പെടുത്തുന്ന ജലജീവിയെന്നാണ്് ജേസൻ മോയ്സ് ഇതിനെ വിശേഷിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 1770 അടി താഴ്ചയിൽ നിന്നാണ് ഈ ജീവിയെ കിട്ടിയത്. 4 കിലോയായിരുന്നു ഇതിന്റെ ഭാരം.
ബ്ലോബ് ഫിഷാണോ ഇത് എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചെറിയ കണ്ണുകളും വലിയ വായയും ബ്ലാഡർ പോലെയുള്ള രൂപവുമാണ് ബ്ലോബ്ഫിഷുകളുടെ പ്രത്യേകത. തെക്കുകിഴക്കൻ ഓസ്ട്രേലിയയിലും താസ്മാനിയയിലുമുള്ള കടലുകളിലാണ് ബ്ലോബ് ഫിഷിന്റെ ആവാസവ്യവസ്ഥ. 2000 അടി താഴ്ചയിലാണ് ഇവ ജീവിക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ജേസന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്.
Comments