ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ നായകൻ.തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. നായികയായി എത്തുന്നത് ഗായത്രി ശങ്കറാണ് .
ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു.സംഗീതം ഡോൺ വിൻസന്റ് ഗാന രചന വൈശാഖ് സുഗുണൻ.
ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറും അരുൺ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ , മിക്സിംഗ് വിപിൻ നായർ.സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് . രാജേഷ് മാധവൻ കാസ്റ്റിംഗ് ഡയറക്ടർ .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി .
Comments