പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബാക്രമണം; 10 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം- Suicide bombing in Pakistan
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബാക്രമണം; 10 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം- Suicide bombing in Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബാക്രമണം. വടക്കൻ വസീറിസ്ഥാനിലെ ഗോത്ര മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.

മിറാലിയിൽ നിന്നും മീറാംഷായിലേക്ക് പോകുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. സൈനിക വാഹന വ്യൂഹത്തിന് നേർക്ക് മോട്ടോർ സൈക്കിൾ ഓടിച്ചു കയറ്റിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഗതാഗതം നിരോധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്താനിൽ സൈനികർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. മെയ് 30നും കിഴക്കൻ വസീറിസ്ഥാനിൽ സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർക്കും, പ്രദേശത്ത് കളിക്കുകയായിരുന്ന നിരവധി കുട്ടികൾക്കും പരിക്കേറ്റിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ തെഹ്രീക് ഇ താലിബാൻ ആണ് എന്നാണ് വിവരം. പാകിസ്താനിലെ രാഷ്‌ട്രീയ അസ്ഥിരത വലിയ പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് വടക്കൻ വസീറിസ്ഥാൻ.

Tags: Pakistansuicide bomb attack
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies