ലണ്ടൻ : ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇന്ത്യകാർക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തിൽ ഇംഗ്ലീഷ് ആരാധകർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. സംഭവത്തിൽ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വംശീയ അധിക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് ആരാധകർ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ പരാതിയുമായി സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം വംശീയ അധിക്ഷേപത്തിൽ ആശങ്കയുണ്ട്. സംഭവത്തിൽ എഡ്ജ്ബാസ്റ്റണിലെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട് . അവർ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ വംശീയതയ്‌ക്ക് സ്ഥാനമില്ല. സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ഇന്ത്യ ഇംഗ്ലണ്ട് മത്സരങ്ങളുടെ നലാം ദിവസമാണ് സംഭവം നടന്നത്.കളിയിൽ ഇന്ത്യയ്‌ക്കായിരുന്നു മേൽകൈയുണ്ടായിരുന്നത്. എന്നാൽ ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ചതോടെ ഇംഗ്ലീഷ് കാണികൾ നിലവിട്ട് പെരുമാറുകയായിരുന്നു. അതേസമയം വംശീയ അധിക്ഷേപം പുറത്ത് വന്നത് സമൂഹമാദ്ധ്യമത്തിലൂടെയാണ് . ആരാധകരിൽ ചിലരാണ് തങ്ങൾ നേരിട്ട അധിക്ഷേപം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
എന്നാൽ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും , വളരെ മോശമായ വാക്കുകളാണ് അവർ ഉപയോഗിച്ചതെന്നും ഇന്ത്യൻ ആരാധകർ പറയുന്നു.
Comments