ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ പിസിആർ ഫലം നിർബന്ധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ പിസിആർ ഫലം നിർബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 07:32 pm IST
FacebookTwitterWhatsAppTelegram

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധം. പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി പിസിആർ പരിശോധന നടത്തി കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതി അറിയിച്ചു. പ്രതിദിന കൊറോണ വ്യാപനം 1600 കടന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവർ 72 മണിക്കൂറിനകമുള്ള പിസിആർ ഫലം ഹാജരാക്കണം. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം കർശനമാക്കിയത്. കൂടാതെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധിയാണ്. 9നാണ് പെരുന്നാൾ.

പെരുന്നാൾ നമസ്കാരവും ഖുതുബയും 20 മിനിറ്റിനകം തീർക്കണമെന്നും പ്രാർഥനയ്‌ക്ക് എത്തുന്നവർ നമസ്കാര പായ  കൊണ്ടുവരണമെന്നും നിർദേശങ്ങളിൽ പറയുന്നു.  മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.

പള്ളിയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. തിരക്കു നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. പള്ളി പരിസരത്ത് ജനങ്ങൾ നമസ്കരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അകലം പാലിക്കേണ്ടത് സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിക്കണം.  പെരുന്നാൾ സമ്മാനങ്ങളും പാരിതോഷികങ്ങളും ഡിജിറ്റലാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഹജ്ജ് കഴിഞ്ഞ് എത്തുന്നവർ 7 ദിവസം വീട്ടിൽ കഴിയണമെന്നും നിബന്ധനയുണ്ട്.  തിരിച്ചെത്തുന്ന ഹാജിമാർക്ക് ആവശ്യമെങ്കിൽ പിസിആർ പരിശോധന നടത്താം. നാലാം ദിവസം പരിശോധന നിർബന്ധമാണെന്നും രോഗലക്ഷണം ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

Tags: UAERTPCR
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies