സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഹൃത്ത് ജീവനൊടുക്കാൻ പോകുന്നുവെന്ന് വിദേശത്ത് നിന്നും വിളി; ഓടിയെത്തി പോലീസ്; ജോലിയില്ലാത്ത വിഷമത്തിൽ ജീവനൊടുക്കാൻ തുനിഞ്ഞ യുവാവിന് ജീവിതത്തിലേക്ക് മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ. ജോലിയില്ലാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്‌ക്ക് ഒരുങ്ങിയ യുവാവിനെയാണ് പോലീസ് എത്തി തക്ക സമയത്ത് പിന്തിരിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോലീസുകാരെ അഭിനന്ദിച്ച്
സംഭവം പങ്കുവെച്ചതോടെയാണ് പുറംലോകം ഇത് അറിഞ്ഞത്.

കഴിഞ്ഞ ദിവസം മണ്ണുത്തി സ്‌റ്റേഷനിലേക്ക് വന്ന ഒരു ഫോൺ കോളിലായിരുന്നു തുടക്കം. വിദേശത്തുനിന്ന് വിളിച്ച യുവാവ് പരിഭ്രാന്തിയോടെ നാട്ടിലെ തന്റെ സുഹൃത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങുകയാണെന്നും സുഹൃത്തിന്റെ വീട്ടിൽ ആരുമില്ലെന്നും വീണ്ടും വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു. സ്റ്റേഷനിലെ ജി.ഡി ചാർജ്ജ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത.കെ.എസ് ആണ് കോൾ അറ്റൻഡ് ചെയ്തത്.

വിവരങ്ങൾ ശേഖരിച്ച് രജിത ഉടനടി ബൈക്ക് പട്രോളിംഗ് ടീമിനെ വിവരമറിയിച്ചു. സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ വി.പി.രാജേഷ്, അജിത്ത്.പി.പി എന്നിവർ നിമിഷനേരത്തിനുളളിൽ തേറമ്പം ഭാഗത്തെ വീട്ടിലെത്തി. മുൻവശത്തെ വാതിൽ തുറന്ന് അകത്തുകടന്നിട്ടും ആരെയും കണ്ടില്ല. ഒരു മുറി അടഞ്ഞു കിടക്കുന്നത് കണ്ട് തട്ടി വിളിച്ചിട്ടും ആരും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കവെ കഴുത്തിൽ ചുറ്റിയ തുണിയുമായി യുവാവ് കതക് തുറക്കുകയായിരുന്നു.

വാരിവലിച്ചിട്ട മുറിയിൽ പല ദിവസങ്ങളായി കഴിക്കാത്ത ഭക്ഷണം അടച്ചു വച്ചിരുന്നു. പോലീസുദ്യോഗസ്ഥർ അയാളെ ആശ്വസിപ്പിച്ച ശേഷം വീട്ടുകാരെ വിവരം അറിയിച്ചു.
ജോലി നഷ്ടപ്പെട്ട് മാനസിക സംഘർത്തിലായിരുന്ന യുവാവിനെ സഹോദരിക്കൊപ്പം സ്റ്റേഷനിലെത്തിച്ച് കൗൺസിലിംഗ് നൽകി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജോലി നേടാൻ ശ്രമിക്കണമെന്നും എന്തുസഹായത്തിനും പോലീസുകാർ കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയാണ് പോലീസുകാർ മടങ്ങിയത്.

Tags: ഫേസ്ബുക്ക്
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies