വാരണാസി: ഉത്തർപ്രദേശിലെ വാരണാസി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്ഷയപാത്ര ഉച്ചഭക്ഷണ അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹമെത്തിയത്.എൽടി കോളേജിലായിരുന്നു ഉദ്ഘാടനം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി 300 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ത്രിദിന സെമിനാറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അടിസ്ഥാന സൗകര്യങ്ങളും ജീവിത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 1,774 കോടി രൂപയുടെ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ കോർപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററായ രുദ്രാക്ഷിൽ അഖില ഭാരതീയ ശിക്ഷ സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
കഴിഞ്ഞ എട്ടു വർഷം അടിസ്ഥാന സൗകര്യവികസനത്തിനാണ് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വിജയത്തിലെത്തിയതായും നഗരത്തിന്റെ പ്രതിച്ഛായ തന്നെ മാറിയതായും അദ്ദേഹം വ്യക്തമാക്കി. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നാണ് ലക്ഷ്യം.
ഡോ.സൗപർണനാഥ് സ്പോർട്സ് സ്റ്റേഡിയത്തിലെ പരിപാടിയിൽ 590 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ഓൾഡ് കാശിയിലെ കാമേഷ്വർ മഹാദേവ് വാർഡിന്റെ പുനർവികസനം, വിനോദ സഞ്ചരികളുടെ അടിസ്ഥാന സൗകര്യ വികസനം, മാർക്കറ്റ് സമുച്ചയത്തിന്റെ വികസനം തുടങ്ങിയവ വരാണാസി സ്മാർട്ട് സിറ്റി ആന്റ് അർബൻ പ്രോജക്ട്സിന് കീഴിൽ പുനർനിർമിക്കുമെന്നും അറിയിച്ചു.
Comments