അസാധാരണമായ ക്ഷേത്രം നിർമ്മിച്ച് സാമൂഹിക ശാസ്ത്രാധ്യാപകൻ ; പ്രതിഷ്ഠ ഇന്ത്യൻ ഭരണഘടന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസാധാരണമായ ക്ഷേത്രം നിർമ്മിച്ച് സാമൂഹിക ശാസ്ത്രാധ്യാപകൻ ; പ്രതിഷ്ഠ ഇന്ത്യൻ ഭരണഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 06:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആരാധിക്കുന്ന ക്ഷേത്രം നിർമ്മിച്ച് അധ്യാപകൻ. സാമൂഹിക ശാസ്ത്ര അധ്യാപകനായി വിരമിച്ച തിരുവനന്തപുരം സ്വദേശി ശിവദാസൻ പിള്ളയാണ് ഇതിന് പിന്നിൽ.പിള്ളയുടെ കുടപ്പനക്കുന്നിലെ വീടിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വർഷം മുൻപാണ് ഇത് നിർമിച്ചത്.

മൂന്ന് സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ മഹാത്മഗാന്ധി, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ, നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന ഭക്തർ വിദ്യാർത്ഥികളാണ്. ദർശനം നടത്തുന്നവർക്ക് പ്രസാദ വിതരണവും അദ്ദേഹം നൽകുന്നുണ്ട്.ഭരണഘടന ദൈവവും ഈ വീടിന്റെ ഐശ്വര്യവുമാണ് എന്ന് എഴുതിയ ലേബൽ ഭക്തർക്ക് കൈമാറും.

തന്റെ ആരാധനമൂർത്തി ഭരണഘടനയാണെന്നും ആരാധിക്കുമെന്നും ശിവദാസൻ പിള്ള പറയുന്നു. രാജ്യത്തിന്റെ അടിസ്ഥാനശിലയാണ് ഭരണഘടന. സാഹോദര്യത്തിന്റെയും വൈവിധ്യത്തിന്റയും ഉറവിടവുമാണെന്ന് പിള്ള പറയുന്നു. ദിവ്യമായ ഭരണഘടനയോടുള്ള ആരാധനയും അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായാണ് ‘ഭരണഘടന ക്ഷേത്രം’നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പുതു തലമുറയ്‌ക്ക് അറിവില്ല. കുട്ടികൾക്ക് സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവും അവധിയ്‌ക്ക് വേണ്ടിയുള്ള ദിനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭരണഘടനയെ കുറിച്ച് വ്യക്തമാക്കാനും വരും തലമുറയ്‌ക്ക് പകർന്ന് നൽകാനുമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് സാമൂഹിക അധ്യാപകനായ അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ പഠിപ്പിച്ച് മികച്ച പൗരൻമാരാക്കി മാറ്റുകയാണ് വേണ്ടതെന്ന് പറഞ്ഞു. ഭരണഘടനയെ ബൈബിളിനോട് ഉപമിക്കുകയും ലോകത്തിലെ മികച്ച ഭരണഘടനകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: indian constitution
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies