ശ്രീനഗർ: അമർനാഥിൽ മേഘവിസ്ഫോടനം നടന്നതായി റിപ്പോർട്ട്. ഗുഹാക്ഷേത്ര പരിസരത്തുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. വൈകിട്ട് 5.30നാണ് മേഘവിസ്ഫോടനം നടന്നിരിക്കുന്നത്.
നിരവധി തീർത്ഥാടകരെ പാർപ്പിച്ചിരിക്കുന്ന താഴ്വരയിലേയ്ക്കാണ് ശക്തമായ ജലപ്രവാഹം ഉണ്ടായിരിക്കുന്നത്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അപകടം വ്യാപിക്കാതി രിക്കാൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പഹൽഗാം പോലീസ് വിഭാഗം അറിയിച്ചു.
Comments