തൊണ്ണൂറുകളിൽ കാഴ്ചക്കാരെ ഹരം കൊള്ളിച്ച അതിമാനുഷിക നായകൻ ”ശക്തിമാൻ” ബിഗ് സ്‌ക്രീനിലേക്ക് . ഒരുകാലത്ത് പ്രായഭേദമെന്യേ ഏവരെയും സ്വാധീനിച്ച സീരിയലായിരുന്നു ശക്തിമാൻ. ഈ സീരിയലിന്റെ 450 എപ്പിസോഡുകളായിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.ഫെബ്രുവരിയിലാണ് ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതായി വാർത്തകൾ പുറത്തു വന്നത്. അതിന് ശേഷം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രവുമായി ബന്ധപ്പെട്ട് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ പ്രേക്ഷകരിൽ വീണ്ടും ആകാംഷ ഉയർത്തുന്നതാണ്.ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ സൂപ്പർഹീറോയെ ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിക്കുമെന്നാണ് സൂചന. വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് വിവരം.
എട്ട് വർഷങ്ങളോളമാണ് ദൂരദർശനിൽ ശക്തിമാൻ സംപ്രേഷണം ചെയ്തിരുന്നത്. ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നു കൂടെയാണ് ഇത്. ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സമയത്ത് കുട്ടികളായിരുന്ന ഒരു തലമുറ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും എത്തി നിൽക്കുകയാണ്. അത്തരക്കാർക്ക് പഴയ ഓർമ്മകളിലേക്ക് മടങ്ങി പോകാനുള്ള ഒരു അവസരം കൂടെയാകും ഇത്.















