ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കും; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫഡ്നാവിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കും; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗതാഗതമേഖലയിൽ മാറ്റങ്ങൾക്കൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈയിൽ നടന്ന രണ്ടാമത്തെ ‘സങ്കൽപ് സേ സിദ്ധി’- പുതിയ ഇന്ത്യ, പുതിയ സങ്കൽപം സമ്മേളനത്തിലാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും കൂട്ടിച്ചേർത്തു.

ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ വഴി അഹമ്മദാബാദ് മുതൽ മുംബൈ വരെയുള്ള 508 കിലോമീറ്റർ ദൂരം 2 മണിക്കൂർ 58 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ കഴിയും. നിലവിൽ 6 മണിക്കൂർ യാത്രയാണ് ഉള്ളത്. 1,396 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്‌ക്ക് ആവശ്യം. 90.31 ശതമാനത്തോളം ഭൂമി ഏറ്റെടുത്തതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പ്രവർത്തിച്ചപ്പോൾ മഹാരാഷ്‌ട്ര രാഷ്‌ട്രീയ കാരണങ്ങളാൽ പിന്നിലായെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചർച്ച ചെയ്‌തെന്നും വ്യക്തമാക്കി. മുൻ സർക്കാർ പദ്ധതി പ്രകാരമുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനങ്ങളും ബന്ദ്ര കുർല കോംപ്ലക്‌സിലെ ടെർമിനലിന്റെ നിർമാണവും നിർത്തിയത് ബുള്ളറ്റ് ട്രെയിൻ പദ്ധതി ആവിഷ്‌കരിക്കുന്നത് വൈകിച്ചു. ഷിൻഡെ സർക്കാർ അധികാരത്തിലേറിയപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനെ പൂർത്തിയാക്കുമെന്നും നിർദേശിച്ചിട്ടുണ്ട്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) മാനേജിംഗ് ഡയറക്ടർ സതീഷ് അഗ്‌നിഹോത്രിയെ അഴിമതി ആരോപണത്തിന്റെ പേരിൽ ഇന്ത്യൻ റെയിൽവേ പിരിച്ച് വിട്ടിരുന്നു.

Tags: MAHARASHTRAFADNAVISMumbai-Ahmedabad Bullet train
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies