കാലിഫോർണിയ:ശ്വാസം അടക്കിനിർത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബ്ലാക്ക്ഔട്ട് ചലഞ്ചിൽ പങ്കെടുത്ത് കുട്ടികൾ മരിച്ച സംഭവത്തിൽ ടിക് ടോക്കിനെതിരെ കേസ്. എട്ടും ഏഴും പ്രായക്കാരായ പെൺകുട്ടികൾ മരിച്ചതിന്റെ അടിസ്ഥാനത്തിൽ ലോസ് ഏഞ്ചൽസിലെ കോടതിയാണ് കേസ് എടുത്തത്.
കുട്ടികൾക്ക് നിരന്തരമായി വീഡിയോകൾ വഴി പ്രോത്സാഹനം നൽകിയതിനാണ് ടിക് ടോക്കിനെതിരെ കേസ് എടുത്തത്. കുട്ടികളുടെ മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം കമ്പനിയ്‌ക്കാണെന്നും സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്ററിലെ അറ്റോർണി മാത്യു ബെർഗ്മാൻ വ്യക്തമാക്കി. എട്ടു വയസ്സുകാരി ടെക്‌സാസിൽ കയർ ഉപയോഗിച്ചും ഒമ്പതുകാരി വിസ്‌കോണിൽ നായയെ കെട്ടാൻ ഉപയോഗിക്കുന്ന തുടൽ ഉപയോഗിച്ചുമാണ് മരിച്ചത്.
ചൈനീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിക് ടോക്ക് അപകടകരമായ വിധത്തിലുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വൻ തുകയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇറ്റലി , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മരണങ്ങൾ നടന്നിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇതിന് മുൻപും ടിക് ടോക്ക് ഇത്തരത്തിൽ ചാലഞ്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. ‘സ്‌കൾ ബ്രയ്‌ക്കർ ചലഞ്ചി’ൽ ആളുകളുടെ കാൽ കൊണ്ട് തലയിൽ പ്രഹരമേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ‘കൊറോണവൈറസ് ചലഞ്ചി’ൽ വ്യക്തികളെ കൊണ്ട് പൊതുവിടങ്ങൾ നക്കിവൃത്തിയാക്കാൻ ആവശ്യപ്പെടുന്നതായിരുന്നു. ഫയർ ചലഞ്ചിൽ കത്തുന്ന ദ്രാവകങ്ങൾ ഉപയോഗിച്ച് തീപ്പിടുത്തം സൃഷ്ടിച്ചിരുന്നു.
Comments