കൊച്ചി: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് പാർട്ടി ഫണ്ട് നൽകിയില്ലെന്ന് വിവരം. സ്ഥാനാർത്ഥികൾ നൽകിയ വിവരപ്രകാരമാണ് ഈ രേഖ തയ്യാറാക്കുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഉമ തോമസിനും എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന എഎൻ രാധാകൃഷ്ണനും അവരുടെ പാർട്ടി ഫണ്ട് നൽകിയിരുന്നു.
ഉമാ തോമസിന് 36,29,807 രൂപയാണ് പ്രചാരണത്തിന് ചെലവായത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് ചെലവഴിച്ചതു 34,84,839 രൂപയാണ്. എൻഡിഎ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്
31,13,719 രൂപ ചെലവഴിച്ചു.
ഉമ തോമസിനു 27,40,000 രൂപ പാർട്ടി നൽകി. 4,13,311 രൂപ സംഭാവനയായി ലഭിച്ചു. ഡോ. ജോ ജോസഫിന് പാർട്ടി വിഹിതം ലഭിച്ചിട്ടില്ല. 1,90,000 രൂപ സംഭാവനയായി ലഭിച്ചു. എ.എൻ.രാധാകൃഷ്ണനു 16,00,052 രൂപ പാർട്ടി നൽകി.
സ്വതന്ത്രരുടെ പ്രചാരണ ചെലവ്: മൻമഥൻ 1,83,765 രൂപ, ബോസ്കോ കളമശേരി 40,718 രൂപ, ജോമോൻ ജോസഫ് 15,250, അനിൽ നായർ 28,508, സിപി ദിലീപ് നായർ 1,92,000 എന്നിങ്ങനെയാണ്.
Comments