നൂപുർ ശർമ്മയ്‌ക്കെതിരെ മതപുരോഹിതന്മാരുടെ കൊലവിളി അജ്മീറിലെ കച്ചവടക്കാരെ കടത്തിലാക്കി; നഷ്ടം 50 കോടി; തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികളുടെ തിരക്ക് കുറഞ്ഞുവരുന്നു- Provocative statements of Clerics Against Nupur Sharma puts traders of Ajmer in debt
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയ്‌ക്കെതിരെ മതപുരോഹിതന്മാരുടെ കൊലവിളി അജ്മീറിലെ കച്ചവടക്കാരെ കടത്തിലാക്കി; നഷ്ടം 50 കോടി; തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികളുടെ തിരക്ക് കുറഞ്ഞുവരുന്നു- Provocative statements of Clerics Against Nupur Sharma puts traders of Ajmer in debt

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 09:25 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയിടെ പ്രവാചക പരാമർശത്തിനെതിരെ കൊലവിളി മുഴക്കിയതിന് പിന്നാലെ അജ്മീറിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കുറയുന്നു. ക്വാജ ഖരീബ് നവാസിലെ ഖാദിമുകൾ നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെ പ്രത്യേക ദിവസങ്ങളിൽ പോലും തീർത്ഥാടന സ്ഥലത്ത് തിരക്ക് കുറയുകയാണ്. ഇത് പ്രദേശത്ത് കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്.

ദർഗയിലെ മൂന്ന് ഖാദിമുകളും നൂപുർ ശർമ്മയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വിവാദമായിരുന്നു. ഇത് കച്ചവടക്കാരുടെ വരുമാനത്തെ വിപരീതമായി ബാധിച്ചുവെന്ന് ഇവർ പറയുന്നു. പെരുന്നാൾ ദിനത്തിൽ ബിസിനസിൽ 90 ശതമാനം നഷ്ടം നേരിട്ടതായി അജ്മീർ ദർഗയ്‌ക്ക് സമീപമുള്ള കച്ചവടക്കാർ പരാതിപ്പെട്ടു. ഹോട്ടൽ ബുക്കിംഗും കുറഞ്ഞിരിക്കുന്നു. സാധാരണയായി തിക്കും തിരക്കും അനുഭവപ്പെടാറുള്ള തെരുവുകൾ വെള്ളിയാഴ്ചയായിട്ടും ആളൊഴിഞ്ഞ നിലയിലായിരുന്നു.

നേരത്തെ തങ്ങളുടെ കച്ചവടം ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ കൂടുതലായിരുന്നു. നിലവിൽ എല്ലാവരും ഒരു തരത്തിലുള്ള മാന്ദ്യം നേരിടുകയാണ്. ആളുകൾ ഭയംകൊണ്ട് പുറത്തിറങ്ങുന്നില്ല. ഹോട്ടലുകളിലെ അഡ്വാൻസ് ബുക്കിംഗുകളും ആളുകൾ കാൻസൽ ചെയ്ത് കഴിഞ്ഞു.

ദർഗ ബസാർ, ഡൽഹി ഗേറ്റ്, ഡിഗ്ഗി ബസാർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ഖാദിം മൊഹല്ല, കമ്മാനി ഗേറ്റ്, ആൻഡർ കോട്ട്, ലഖൻ കോത്രി എന്നിവിടങ്ങളിലെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ ദിവസേന കനത്ത നഷ്ടം നേരിടുകയാണ്. കഴിഞ്ഞ വർഷം ഈ സീസണിൽ ആളുകൾ ഒഴുകിയെത്തിയിരുന്ന സ്ഥാനത്ത് ഈ വർഷം ആരുമില്ല. ഹോട്ടലുകളിലെ എല്ലാ മുറികളും ഒഴിഞ്ഞുകിടക്കുകയാണ്.

മതനേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ അജ്മീറിലേക്ക് വരുന്ന ആളുകളെ പ്രതികൂലമായി ബാധിച്ചുവെന്ന് ജന്നത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ റിയാസ് ഖാൻ പറയുന്നു. രാജ്യത്ത് എന്ത് സംഭവിച്ചാലും അത് തീർച്ചയായും അജ്മീറിന്റെ വിപണിയെ ബാധിക്കും. ഉദയ്പൂരിലെ കൊലപാതകത്തിന് പിന്നാലെ ആളുകൾ ഇവിടേയ്‌ക്ക് എത്താതെയായി. അജ്മീറിലെ ബിസിനസുകാരുടെ വരുമാനം 90 ശതമാനം കുറഞ്ഞുവെന്നും ഇവര് പറയുന്നു.

എല്ലാ കടകളിലും കച്ചവടക്കാർ വെറുതെ ഇരിക്കുകയാണ്. മതപുരോഹിതന്മാരുടെ വിവാദപരമായ പ്രസ്താവനകളാണ് ഇതിന് കാരണമായത്. കുറഞ്ഞത് 50 കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ പോയിട്ട് ബസുകൾ പോലും തിരക്കൊഴിഞ്ഞ നിലയിലാണ് ദർഗ ബസാർ ബിസിനസ് അസോസിയേഷൻ പ്രസിഡന്റ് ഹോട്ചന്ദ് ശ്രീനാനി പറഞ്ഞു.

അതേസമയം, നൂപുർ ശർമയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് അജ്മീർ ദർഗയിലെ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂപുർ ശർമയുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നൽകുമെന്നാണ് ചിഷ്തി വീഡിയോയിൽ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Tags: ബിജെപിNupur Sharmaനൂപുർ ശർമ്മകൊലവിളി മുദ്രാവാക്യംkhadims
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies