ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ്; ആദ്യ കപ്പൽ കേരവലപിടിയയിൽ എത്തിയതായി റിപ്പോർട്ടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ്; ആദ്യ കപ്പൽ കേരവലപിടിയയിൽ എത്തിയതായി റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയിൽ ദ്രുതഗതിയിൽ പാചകവാതക വിതരണത്തിന് ഉത്തരവിട്ട് അപ്രത്യക്ഷനായ ലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ.കടുത്ത ഇന്ധനക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തിന് 3,700 മെട്രിക് ടൺ പാചകവാതകമാണ് ലഭിച്ചത്. വിതരണം സുഗമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പാചകവാതകവുമായി ആദ്യ കപ്പൽ കേരവലപിടിയയിൽ എത്തി.പാചകവാതകം ഇറക്കാനും വിതരണം ചെയ്യാനും പ്രസിഡന്റ് രാജപക്സെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. 3,740 മെട്രിക് ടൺ വാതകവുമായി രണ്ടാമത്തെ കപ്പൽ ജൂലൈ 11 നും 3,200 മെട്രിക് ടൺ വാതകവുമായി മൂന്നാമത്തേത് ജൂലൈ 15 നും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയിരങ്ങളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഔദ്യോഗിക വസതികളുടെ മുന്നിൽ ആയിര കണക്കിന് ആളുകളാണ് തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബായയുടെ വീട് കൈയേറിയ സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ ഇന്ധനക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ റോഡുകൾ ഉപരോധിച്ചിരുന്നു.

പ്രധാനമന്ത്രി രാജി വെയ്‌ക്കുകയും പിന്നാലെ പ്രതിഷേധക്കാർ സ്വകാര്യ വസതിയ്‌ക്ക് തീയിടുകയും ചെയ്തു. പ്രസിഡന്റ് രാജിവെയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധക്കാർ വസതിയിലേക്ക് ഇരച്ചുകയറുന്നതിന് മുൻപാണ് ഗോതബായ രജപക്സെ അപ്രത്യക്ഷനായത്. പ്രശ്നം കടുത്തതോടെ ജനങ്ങളോട് ശാന്തത പാലിക്കാൻ സംയുക്ത സേന മേധാവി ജനറൽ ശവേന്ദ്ര സിൽവ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാമെന്നും സമാധാനം നിലനിർത്താനായി ജനങ്ങൾ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

വിദേശനാണ്യം ഏഴ് ദശാബ്ദത്തിനിടയിൽ ഏറ്റവും മോശമായ സ്ഥിതിയിലും കടം തിരിച്ചടയ്‌ക്കാൻ കഴിയാതെ പ്രതിസന്ധിയിലുമാണ് രാജ്യം. നിലവിൽ 51 ബില്യൺ ഡോളറാണ് കടം. ആവശ്യവസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണ് ജനങ്ങളെ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്.

Tags: srilankaPresidentgas
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies