കാൻവാർ യാത്ര നടത്തുന്ന റൂട്ടിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യുപി സർക്കാർ- UP To Ban Sale Of Meat On Kanwar Yatra Routes
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻവാർ യാത്ര നടത്തുന്ന റൂട്ടിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യുപി സർക്കാർ- UP To Ban Sale Of Meat On Kanwar Yatra Routes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 10:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാൻവാർ തീർത്ഥാടന യാത്ര നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ. പ്രദേശത്തെ തുറന്ന മാംസക്കടകൾ അടയ്‌ക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ജില്ലാ പോലീസും ഭരണകൂടവും നടപടികൾ ആരംഭിച്ചു.

കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് വർഷം കാൻവാർ യാത്ര നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം ജൂലൈ 14 ന് ആരംഭിക്കുന്ന കാൻവാർ യാത്രയ്‌ക്ക് വേണ്ട വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. അടുത്തിടെ നടന്ന യോഗത്തിൽ കാൻവാർ യാത്രക്കാർ സഞ്ചരിക്കുന്ന റോഡുകൾ വൃത്തിയാക്കാനും തുറസ്സായ സ്ഥലത്ത് മാംസം വിൽക്കുന്നത് നിരോധിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം തീർത്ഥാടന യാത്ര സുരക്ഷിതമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.

തുറസ്സായ സ്ഥലത്ത് ഇറച്ചി വിൽപന നടത്താൻ പാടില്ലെന്ന് മാംസക്കച്ചവടക്കാരെ അറിയിച്ചെന്നും വ്യാപാരികളും അത് ഉറപ്പുനൽകിയതായും ബറെയ്‌ലിയിലെ സീനിയർ പോലീസ് സൂപ്രണ്ട് സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു. കാൻവാർ യാത്രയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള റോഡുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാതല ഉദ്യോഗസ്ഥർ ഈ റൂട്ടുകളിൽ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങാൻ ആലോചിക്കുന്നുണ്ട്.

ഡൽഹി, മദ്ധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ ദേശീയ പാത 58 വഴി ഉത്തരാഖണ്ഡിലെത്തും. ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, സഹരൻപൂർ, മുസാഫർനഗർ, മീററ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ വഴിയാണ് ഹരിദ്വാറിൽ എത്തുക.

ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ സഹരൻപൂർ, ഷാംലി, ബാഗ്പത് ജില്ലകൾ വഴിയും ഇവിടെയെത്തും. മൊറാദാബാദിൽ നിന്നും ബറെയ്‌ലിയിൽ നിന്നും ധാരാളം ഭക്തർ ബിജ്നോർ, അംറോഹ വഴി ഹരിദ്വാറിലെത്തുന്നതും പതിവാണ്.

Tags: kanwar yathra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies