മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ; രണ്ട് പേരെ കാണാതായി ; തിരച്ചിൽ തുടരുന്നു-fishing

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം : ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി.ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.ശക്തികുളങ്ങര സ്വദേശികളായ ഇസ്‌തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരേ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ശക്തികുളങ്ങര സ്വദേശി വിനോദിന്റെ ഉടമസ്ഥതയിൽ ഉള്ള കാണിക്ക മാത എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Share