ആരെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ നമുക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. നേരിട്ട് കണ്ടാല്‍ വിശ്വസിക്കാം എന്നായിരിക്കും പലരും പറയാറുള്ളത്. എന്നാല്‍ നേരിട്ട് കാണുന്നത് എന്തും വിശ്വസിക്കാമോ? പറ്റില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. നമ്മുടെ കണ്ണുകള്‍ പലപ്പോഴും നമ്മളെ കബളിപ്പിക്കും. കണ്ണുകളെ കബളിപ്പിക്കുന്ന പല ചിത്രങ്ങളും നമ്മള് കാണാറുണ്ട്. അത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലെല്ലാം പലപ്പോഴും വൈറലായിരിക്കും.
അത്തരത്തിലൊരു ചിത്രം നമുക്ക് ഇപ്പോള്‍ കാണാം. കുറേയധികം മങ്ങിയ നിറങ്ങളാണ് ആദ്യനോട്ടത്തില്‍ നമുക്ക് കാണാനാകുന്നത്. എന്നാല്‍ 10 മുതല്‍ 20 സെക്കന്റ് നേരം ചിത്രത്തിലേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നാല്‍ നമുക്ക് ഒരു അത്ഭുതം കാണാം. ചിത്രത്തിലെ എല്ലാ നിറങ്ങളും പൂര്‍ണമായി അപ്രത്യക്ഷമാകുന്നതായാണ് കാണാനാകുന്നത്. ഒടുവിലായി േ്രഗ നിറം മാത്രമാകും നിങ്ങള്‍ക്ക് കാണാനാകുന്നത്. ട്രോക്സ്ലര് ഇഫക്ട് എന്നാണ് ഇത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അറിയപ്പെടുന്നത്.
Comments