ആലപ്പുഴ വള്ളംകളി ആവേശത്തിൽ; ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; രാജപ്രമുഖൻ ട്രോഫിക്കായി മാറ്റുരയ്ക്കുന്നത് ഒൻപത് വളളങ്ങൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴ വള്ളംകളി ആവേശത്തിൽ; ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; രാജപ്രമുഖൻ ട്രോഫിക്കായി മാറ്റുരയ്‌ക്കുന്നത് ഒൻപത് വളളങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 09:29 am IST
Facebook
Twitter
WhatsAppTelegram

കുട്ടനാട്: മഹാമാരിയ്‌ക്ക് ശേഷം സംസ്ഥാനത്തെ വള്ളം കളി മത്സരങ്ങൾ സജീവമാകുന്നു.ആലപ്പുഴ ഇന്ന് വള്ളംകളി ആവേശത്തിൽ. പ്രശസ്തമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് ഇന്ന് തിരി തെളിയും. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിൽ ഇത്തവണ ഒൻപത് വള്ളങ്ങളാകും മാറ്റുരയ്‌ക്കുക. വഞ്ചിപ്പാട്ടിന്റെയും താളമേളത്തിന്റെയും ആരവത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. മൂന്നു മണിയോട് കൂടി മത്സരം ആരംഭിക്കും.

ഉദ്ഘാടന ചടങ്ങിൽ എംപി കൊടിക്കുന്നേൽ സുരേഷ്, എംഎൽഎ തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ ചമ്പക്കുളം മടത്തിൽ ക്ഷേത്രം, മാപ്പിളശ്ശേരി കുടുംബം, കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക എന്നിവിടങ്ങൾ സന്ദർശിക്കും.

കാരിച്ചാൽ, സെന്റ് ജോർജ്, ആയാപറമ്പ് വലിയ ദിവാൻജി, ജവഹർ തായങ്കരി, നടുഭാഗം, ചമ്പക്കുളം, ചമ്പക്കുളം- 2, ആനാരി പുത്തൻ ചുണ്ടൻ, ആയാപറമ്പ് പാണ്ടി എന്നിവയാണ് മൂലം വള്ളംകളിയിൽ മത്സരിക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾ. വളളങ്ങൾക്ക് ഇത്തവണ ബോണസ് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ചെറുവള്ളങ്ങളെ ഒഴിവാക്കി മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നു. എന്നാൽ ചെറുവള്ളങ്ങൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്യാത്തതിനാൽ ചുണ്ടൻ വള്ളങ്ങൾ മാത്രമാകും ഇന്ന് മാറ്റുരയ്‌ക്കുക.

68-ാമത് നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4 ന് നടക്കും. ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം കൂടിയാകും ഇത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മത്സരങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റ് 31 നാണ് അവസാനമായി മത്സരം നടന്നത്.

Tags: P PRASADboat race
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies