തെരുവ് വിളക്കിടാൻ പോലും പഞ്ചായത്തുകൾക്ക് ഇപ്പോൾ അധികാരമില്ല; പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് പ്രതിപക്ഷം; കേന്ദ്രത്തെ പഴിപറയുന്ന സർക്കാർ ഇവിടെ പഞ്ചായത്തുകളുടെ കഴുത്ത് ഞെരിക്കുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് വിളക്കിടാൻ പോലും പഞ്ചായത്തുകൾക്ക് ഇപ്പോൾ അധികാരമില്ല; പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് പ്രതിപക്ഷം; കേന്ദ്രത്തെ പഴിപറയുന്ന സർക്കാർ ഇവിടെ പഞ്ചായത്തുകളുടെ കഴുത്ത് ഞെരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. മാത്യു കുഴൽനാടൻ, പി ഉബൈദുളള തുടങ്ങിയവരാണ് പഞ്ചായത്തുകളുടെ അധികാരത്തിൽ കൈകടത്തുന്ന എൽഡിഎഫ് സർക്കാരിനെ വിമർശിച്ചത്.

കൊറോണ പ്രതിരോധ പ്രവർത്തനം ഉൾപ്പെടെയുളളവ ഏറ്റെടുത്ത് നടപ്പാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഉബൈദുളള ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ തെരുവ് വിളക്കുകൾ ഇടാൻ പോലും ഇപ്പോൾ പഞ്ചായത്തുകൾക്ക് അധികാരമില്ല. നിലാവ് എന്ന പദ്ധതി കൊണ്ടുവന്നെങ്കിലും കാര്യക്ഷമമല്ല.

ഗ്രാമസഭകളും വാർഡ് സഭകളും ചേർന്ന് വികസന നിർദ്ദേശങ്ങൾ ഉയർത്തിക്കൊണ്ടു വരികയും അത് ഭരണസമിതി ചേർന്ന് നടപ്പാക്കണമെന്നുമാണ് പഞ്ചായത്തീരാജ് നഗരപാലികാ സംവിധാനത്തിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ പ്രാദേശിക ഭരണകൂടങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അവർക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. വീടില്ലാത്തവർക്ക് വീട് അനുവദിക്കാൻ സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാൻ പോലും പഞ്ചായത്തുകൾക്ക് അധികാരമില്ല. ലൈഫ് ഭവന പദ്ധതിയിൽ എത്രപേർക്ക് വീട് കൊടുക്കാനായി എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

പഞ്ചായത്ത് സംവിധാനങ്ങളെപ്പോലും അട്ടിമറിക്കുകയാണ്. വിചിത്രമായ മാനദണ്ഡങ്ങളാണ് ഇതിന് പറയുന്നത്. അഴിമതിയുടെയും വെട്ടിപ്പിന്റെയും കേന്ദ്രമായി സംസ്ഥാനം മാറുകയാണെന്നും അനധികൃത കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ചൂണ്ടിക്കാട്ടി ഉബൈദുളള പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ ഇവിടെ പഞ്ചായത്തുകളുടെ അധികാരം മുഴുവൻ കവർന്നെടുക്കുകയാണ് എന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം.

Tags: കൊറോണപിണറായി വിജയൻപിണറായി സർക്കാർനിയമസഭ
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies