കാസർകോട്: ജില്ലയിൽ വീണ്ടും റിമാൻഡ് പ്രതി രക്ഷപ്പെട്ടു. കഞ്ചാവ് കേസ് പ്രതി അഹമ്മദ് കബീറാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കോടതിയിൽ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഒരു മാസം മുൻപ് മറ്റൊരു പ്രതിയും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ ലഹരികേസ് പ്രതിയായ അമീർ അലി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ആലമ്പാടി സ്വദേശിയായ അമീറിനെ പിന്നീട് ബെംഗളൂരുവിൽ നിന്ന് പോലീസ് വീണ്ടും പിടികൂടി. കാറിൽ എംഡിഎംഎ കടത്തിയ കേസിലായിരുന്നു അമീർ വിചാരണ നേരിട്ടിരുന്നത്. പോലീസ് വീഴ്ച മൂലം ലഹരികേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ എആർ ക്യാമ്പിലെ മൂന്ന് പോലീസുകാർ സസ്പെൻഷൻ നടപടിയും നേരിട്ടു.
Comments