കിം കർദാഷിയെപ്പോലെയാവണം; 12 വർഷത്തിനിടെ 4.7 കോടി മുടക്കി 40 ശസ്ത്രക്രിയ നടത്തി; മോഡലിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിം കർദാഷിയെപ്പോലെയാവണം; 12 വർഷത്തിനിടെ 4.7 കോടി മുടക്കി 40 ശസ്ത്രക്രിയ നടത്തി; മോഡലിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 07:48 pm IST
FacebookTwitterWhatsAppTelegram

ലോകപ്രശസ്ത അമേരിക്കൻ മോഡലും സെലിബ്രിറ്റിയുമായ കിം കർദാഷിയെപ്പോലെയാകാൻ മുടക്കിയത് 4.7 കോടി രൂപ. ബ്രസീലിയൻ മോഡലും ബിസിനസ് സംരംഭകയുമായ ജെന്നിഫർ പാംപലോനയാണ് കിം കർദാഷിയെപ്പോലെയാകാൻ തുനിഞ്ഞിറങ്ങിയത്. അങ്ങനെ 12 വർഷത്തിനിടെ 29 കാരിയായ യുവതി 40 തോളം ശസ്ത്രക്രിയകളും ചെയ്തു. കിം കർദാഷിയുടെ ഇരട്ട എന്ന പേരും അവൾക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ തനിക്ക് തിരികെ സ്വന്തം രൂപത്തിലേക്ക് മാറണമെന്നാണ് മോഡലിന്റെ ആവശ്യം. ഇതിനായി വിവിധ ശസ്ത്രക്രിയകൾ ആരംഭിച്ചുകഴിഞ്ഞു.

17 വയസ്സുള്ളപ്പോഴാണ് കിം കർദാഷിയെപ്പോലെയാകാനുള്ള ശസ്ത്രക്രിയകൾ ജെന്നിഫർ ആരംഭിച്ചത്. കിമ്മിന്റെ പോലുള്ള ശരീര വടിവ് ഉണ്ടാക്കാനും ചർമ്മകാന്തിക്കുമെല്ലാമായി കോടികൾ ചെലവാക്കി. ഇത്തരം ശസ്ത്രക്രിയകൾ കാരണം നിരവധി ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ആളുകൾ തന്നെ കിം കർദാഷിയുടെ ഇരട്ടയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുമായിരുന്നു എന്ന് ജെന്നിഫർ പറഞ്ഞു.

കിമ്മിനെ പോലെ ആയതോടെ ജെന്നിഫറിന്റെ ജീവിതം ആകെ മാറി. മാദ്ധ്യമവാർത്തകളിൽ നിറഞ്ഞതോടെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. എന്നാൽ കുറച്ച് കാലം കഴിഞ്ഞതോടെ ജെന്നിഫറിന് ഇതെല്ലാം മടുത്തു. താൻ ശസ്ത്രക്രിയയ്‌ക്ക് അടിമയായെന്ന് അവർക്ക് തന്നെ മനസിലായി. ഏതോ സൂപ്പർമാർക്കറ്റിൽ നിരത്തിവെച്ച ഒരു ഷോപീസായി മാറുകയാണ് താനെന്നും ജെന്നിഫറിന് ബോധ്യം വന്നു. ഈ സന്തോഷം പുറത്ത് മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞു. ഇത് വലിയ മാനസിക പ്രശ്‌നത്തിൽ കൊണ്ടെത്തിച്ചു. ”ഞാൻ ഞാനല്ലാതായി” എന്ന ആലോചന വന്നതോടെയാണ് വീണ്ടും പഴയത് പോലെയാകാൻ തീരുമാനിച്ചത് എന്ന് ജെന്നിഫർ പറഞ്ഞു.

ഇസ്താംബുളിലുള്ള ഒരു ഡോക്ടെറയൊണ് ജെന്നിഫർ ഇതിനായി സമീപിച്ചത്. പഴയ രൂപത്തിലാക്കി മാറ്റാമെന്ന് ഡോക്ടർ അവൾക്ക് ഉറപ്പുനൽകി. തുടർന്ന് വീണ്ടും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായി. ശസ്ത്രക്രിയ്‌ക്ക് ശേഷം പഴയത് പോലെയായെങ്കിലും അത് ശരീരത്തെ ഗുരുതരമായി ബാധിച്ചിരുന്നു. കവിളിൽ നിന്നും രക്തം വന്നു. നീർക്കെട്ടും ചതവുകളുമുണ്ടായി. എന്നാൽ ജെന്നിഫർ ഏറെ പ്രതീക്ഷയിലാണ്. ശസ്ത്രക്രിയയുടെ അന്തിമ ഫലം വരാനിരിക്കുന്നതേയുള്ളൂ എന്നും എത്ര വേദന സഹിച്ചിട്ടാണെങ്കിലും പഴയത് പോലെയാകുമെന്നും അവർ പറഞ്ഞു.

Tags: Kim Kardashian
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies