ആർഎസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത് മാരക ശേഷിയുള്ള ബോംബ്; പയ്യന്നൂരിൽ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം; കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത് മാരക ശേഷിയുള്ള ബോംബ്; പയ്യന്നൂരിൽ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം; കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:55 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാരക ശേഷിയുള്ള ബോംബുകളാണ് അർധരാത്രിക്കുശേഷം ആർഎസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ മുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണ്. ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളിൽനിന്നും അവർക്കു രക്ഷനേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പ്രതിസന്ധിയിലായിരിക്കയാണ് സിപിഎം. ഉന്നത നേതാക്കൾക്കെതിരെ പാർട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയർന്നുവന്നിരിക്കയാണ്. ഒരു രക്തസാക്ഷിയുടെ പേരിൽ പിരിച്ച പണം വലിയതോതിൽ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളിൽ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ സിപിഎം. അതിൽനിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുന്നത്.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പോലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പോലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഎമ്മിന്റെ താത്പര്യമനുസരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നത്.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാൻ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോർ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണാ ബൈക്കുകളിൽ എത്തിയത് എന്ന് കണ്ടുപിടിക്കാൻ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്, പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്‌ട്രീയ താല്പര്യത്താലാണ്. പോലീസിന് സിപിഎം കർശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടവും പോലീസും തയ്യാറാവണം.

ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്ന് മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത് എസ്ഡിപിഐ – ആർഎസ്എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാര് എകെജി സെന്ററിന് ബോംബെറിഞ്ഞിട്ടും പിടിക്കാൻ അവർക്കു സാധിക്കുന്നില്ല. പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്. അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: RSSK SurendranRss office
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies