സംഭാഷണങ്ങൾ ഇല്ലാത്ത മലയാള ചിത്രമായ നീലരാത്രി എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ മോഹൻ ലാൽ ,കീർത്തി സുരേഷ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു.അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലരാത്രി’. ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കിയാണ് ഈ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീലരാത്രി ‘, ഡബ്ല്യു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് നിർമിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം. കെ. നമ്പ്യാർ, പിആർഒ- എ.എസ്. ദിനേശ്.കോ പ്രൊഡ്യൂസർ- ഷിലിൻ ഭഗത്. സംഗീതം- അരുൺ രാജ്, എഡിറ്റർ- സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ.















