കൊച്ചി : മാലിന്യവുമായി എത്തിയ ലോറിയിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുകിയതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ. പുഴുവരിക്കുന്ന മലിനജലമാണ് ചോർന്നത്. കളമശേരി ദേശീയ പാതയിലാണ് സംഭവം.
തിരുവനന്തപുരം ഭാഗത്തു നിന്നും ഏലൂർ എല്ലു സംസ്കരണ ഫാക്ടറിയിയയ്ക്ക് എത്തിയ വാഹനത്തിൽ നിന്നാണ് മലിനജലം ചോർന്നത്. റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ നിന്ന് പുഴുവരിക്കുന്ന മലിനജലം റോഡിലേയ്ക്ക് ഒഴുകുകയായിരുന്നു.
ദുർഗന്ധം സഹിക്കാനാവാതെ വന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് കളമശ്ശേരി പോലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ റോഡ് കഴുകി.
Comments