എന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നത്; വില കുറഞ്ഞ രാഷ്ട്രീയമാണ് മമത കളിക്കുന്നത്; അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്ന് സി.വി ആനന്ദ ബോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നത്; വില കുറഞ്ഞ രാഷ്‌ട്രീയമാണ് മമത കളിക്കുന്നത്; അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്ന് സി.വി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ്  നടക്കുന്നതെന്ന് ബം​ഗാൾ ​ഗവർണർ സി.വി ആനന്ദ ബോസ്. താൻ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.

ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി കളിക്കുന്നത് വില കുറഞ്ഞ രാഷ്‌ട്രീയമാണെന്നും അദ്ദേഹം തുറന്നടിച്ചു. സന്ദേശ്ഖാലിയിൽ ഉൾപ്പടെ താൻ നടത്തിയ ഇടപെടലുകളുടെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായുള്ള കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സന്ദേശ്ഖാലി ഭരിക്കുന്നത് ​ഗുണ്ടകളാണെന്ന് അവിടെയുള്ളവർ തന്നെ പറയുന്നുണ്ട്. സന്ധ്യ മയങ്ങുന്നതോടെ ​സന്ദേശ്ഖാലിയിലെ വീടുകളിലേക്ക് ​ഗുണ്ടകളെത്തുമെന്നും പ്രായപൂർത്തിയായ പെൺകുട്ടിയെ പാർട്ടി ഓഫീസിലേക്ക് അയക്കാൻ ആവശ്യപ്പെടുമെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ തന്നെയാണ് തന്നോട് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ മർദ്ദിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോകുന്ന പെൺകുട്ടികളെ മൂന്നിലേറെ ദിവസത്തിന് ശേഷമാണ് പറഞ്ഞയക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശ്ഖാലിയിലെ ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ രാഷ്‌ട്രീയ കരുക്കൾ നീക്കുകയാണ് ടിഎംസിയെന്നും ​ഗവർണർ ആരോപിച്ചു.  അവിടേയ്‌ക്ക് പോകുന്നതിന് തന്നെ മുഖ്യമന്ത്രി വിലക്കിയെന്നും ആനന്ദ ബോസ് പറഞ്ഞു. സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നായിരുന്നു ന്യായീകരണം. അവിടെ എത്തിയ പത്ര പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ  എതിർപ്പുകളെ വകവയ്‌ക്കാതെ മാദ്ധ്യമ പ്രവർത്തകരെ സന്ദേശ്ഖാലിയിൽ എത്തിക്കുകയായിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെ വ്യാജ പരാതി കെട്ടിച്ചമച്ചതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

Tags: TMCbengal governorCV Ananda Boss
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies