നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികം; സൗരവ് ഗാംഗുലിയെ ആദരിച്ച് ബ്രിട്ടീഷ് പാർലമെന്റ്- British Parliament Felicitates Saurav Ganguly
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികം; സൗരവ് ഗാംഗുലിയെ ആദരിച്ച് ബ്രിട്ടീഷ് പാർലമെന്റ്- British Parliament Felicitates Saurav Ganguly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികത്തിൽ അന്നത്തെ ഇന്ത്യൻ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ആദരം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിലവിലെ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി പറഞ്ഞു. ആറ് മാസങ്ങൾക്ക് മുൻപ്, ചടങ്ങിന്റെ വിശദാംശങ്ങൾ ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരുന്നതായി ഗാംഗുലി കൂട്ടിച്ചേർത്തു.

2002ലെ നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ വീഡിയോ താൻ ഇടയ്‌ക്കിടെ സാമൂഹിക മാദ്ധ്യമത്തിൽ കാണാറുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ പരാജയപ്പെടുത്തുക എന്നതിനേക്കാൾ വലുതായി മറ്റൊന്നും ഇല്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമും ഇതാണ് ചെയ്യുന്നതെന്നും, അതിൽ സന്തോഷമുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്ക് പുറമെ ശ്രീലങ്കയും കൂടി പങ്കെടുത്ത ത്രിരാഷ്‌ട്ര ഏകദിന പരമ്പരയായിരുന്നു 2002ലെ നാറ്റ്‌വെസ്റ്റ് സീരീസ്. ഗ്രൂപ്പ് റൗണ്ടിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫൈനലിന് യോഗ്യത നേടിയത്. ലോർഡ്സിൽ നടന്ന ആവേശകരമായ ഫൈനലിൽ, ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു. 49.3 ഓവറിൽ 326 റൺസ് പിന്തുടർന്നായിരുന്നു ഇന്ത്യയുടെ വിജയം.

43 പന്തിൽ 60 റൺസ് നേടിയ ക്യാപ്ടൻ ഗാംഗുലിയെ അലക്സ് ട്യൂഡർ പുറത്താക്കി. ഇന്ത്യ പരാജയത്തെ അഭിമുഖീകരിച്ച് പതറിയ സമയത്ത് ഒത്തു ചേർന്ന യുവതാരങ്ങളായ യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 75 പന്തിൽ 87 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച കൈഫായിരുന്നു കളിയിലെ താരം. വിജയ ശേഷം ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയ ഗാംഗുലിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Tags: british parliamentenglandSaurav Ganguly
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies