ഗുരുവായൂരിൽ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അനാസ്ഥ; ഭക്തർക്കുളള ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തി രണ്ട് വർഷമായിട്ടും തുറന്നിട്ടില്ല; ഊരാളുങ്കൽ താക്കോൽ തന്നില്ലെന്ന് നഗരസഭാ സെക്രട്ടറി; അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അനാസ്ഥ; ഭക്തർക്കുളള ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നടത്തി രണ്ട് വർഷമായിട്ടും തുറന്നിട്ടില്ല; ഊരാളുങ്കൽ താക്കോൽ തന്നില്ലെന്ന് നഗരസഭാ സെക്രട്ടറി; അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:05 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിക്ക് കീഴിൽ ഗുരുവായൂരിൽ പൂർത്തിയാക്കിയ പദ്ധതികൾ ഭക്തർക്ക് തുറന്നുകൊടുക്കാത്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി അശ്വിനി കുമാര് ചൗബേ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം വൈകീട്ടാണ് കേന്ദ്രമന്ത്രി തൃശൂരിൽ എത്തിയത്. തുടർന്ന് അദ്ദേഹം ഗുരുവായൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം കോംപ്ലക്‌സ്, രണ്ട് ഫെസിലിറ്റേഷൻ സെന്ററുകൾ- ഭക്തർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനുള്ള കേന്ദ്രം, എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് കേന്ദ്ര പദ്ധതിക്ക് കീഴിൽ ഗുരുവായൂരിൽ നടപ്പിലാക്കിയിരിക്കുന്നത്. രണ്ട് വർഷത്തോളമായി ഈ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട്. എന്നാൽ വിശ്വാസികൾക്കായി ഇത് തുറന്നുകൊടുക്കാനോ പ്രവർത്തനം ആരംഭിക്കാനാണോ നഗരസഭാ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ചെളി നിറഞ്ഞ റോഡിലൂടെയാണ് കേന്ദ്ര മന്ത്രി ഫെസിലിറ്റേഷൻ സെന്ററിലേക്ക് എത്തിയത്. എന്നാൽ ഇത് അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കേന്ദ്ര മന്ത്രി കണ്ടത്. രണ്ട് വർഷത്തോളമായി ഇത് തുറന്നിട്ടില്ലെന്നും അദ്ദേഹത്തിന് വ്യക്തമായി. കേന്ദ്ര മന്ത്രി എത്തുന്ന വിവരം നേരത്തെ തന്നെ നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും അദ്ദേഹം വരുമ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല.

തുടർന്ന് മന്ത്രി നഗരസഭാ സെക്രട്ടറിയെ വിളിച്ച് വരുത്തുകയും വിശ്രമ കേന്ദ്രം തുറന്ന് അകത്ത് കയറുകയും ചെയ്തു. പരിശോധയിൽ പൊടിപിടിച്ച് കിടക്കുന്നതായി അദ്ദേഹം കണ്ടെത്തി. സംഭവത്തിൽ വിശദീകരണം ചോദിച്ചതോടെ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ സൊസൈറ്റി താക്കോൽ കൈമാറിയിട്ടില്ല, നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് എന്ന ന്യായീകരണങ്ങളാണ് നഗരസഭാ സെക്രട്ടറി നടത്തിയത്. എന്നാൽ ഇത് അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല.

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞുവെങ്കിൽ പ്രവർത്തനം ആരംഭിക്കുന്നതിനു തടസം എന്താണ് എന്ന് മന്ത്രി ചോദിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്രം കോടികൾ ചിലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയത്തെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Tags: guruvayoorunion ministercentral projects
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies