തിരുവനന്തപുരം: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം ആണ് ആദ്യ ചിത്രം. മോഹന്‍ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനമായി അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തകര, ചാമരം, അയാളും ഞാനും തമ്മില്‍, ഇടുക്കി ഗോള്‍ഡ്, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, ഒന്നു മുതല്‍ പൂജ്യം വരെ, നവംബറിന്റെ നഷ്ടം, ,സിന്ദൂര സന്ധ്യയ്‌ക്ക് മൗനം തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.
1985ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും, അടുത്ത വര്‍ഷം വിവാഹമോചിതരായി. 1990ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012ല്‍ ഈ ബന്ധവും പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്. പ്രശസ്ത നിര്‍മ്മാതാവ് ഹരി പോത്തന്‍ സഹോദരനാണ്.















